കണ്ണൂര്‍ മോഡല്‍ കമ്മ്യൂണിസം കള്ളക്കമ്മ്യൂണിസം: സനല്‍കുമാര്‍ ശശിധരന്‍
കോഴിക്കോട്: കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളക്കമ്മ്യൂണിസമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.
കള്ളവോട്ട് ചെയ്തായാലും എതിരാളികളെ വെട്ടിക്കൊലപ്പെടുത്തിയായാലും കേരളം ചുവന്നുകണ്ടാല്‍ മതിയെന്നാണ് ചിലര്‍ക്ക്. അങ്ങോട്ട് മാറിനില്‍ക്കെന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണ്. ഇങ്ങനെപോയാല്‍ മാറിനില്‍ക്ക് അങ്ങോട്ടെന്ന് കേരളം തന്നെ അവരോട് പറയാന്‍ തുടങ്ങും. ആ ഒഴിവിലേക്ക് ഇടിച്ചുകയറാന്‍ വെമ്പിനില്‍ക്കുന്നത് കാവിപ്പടയാണെന്നത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.കണ്ണൂര്‍ പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായുള്ള ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
നോട്ട് നിരോധനത്തെ പിന്തുണച്ചുവെന്ന കുറ്റത്തിന് മുന്‍പ് സാമൂഹ്യമാധ്യമങ്ങളില്‍ വലിയരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നയാളാണ് സനല്‍കുമാര്‍ ശശിധരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."