HOME
DETAILS

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

  
Abishek
September 23 2024 | 17:09 PM

Tamil Nadu Governor RN Ravi Stirs Controversy Secularism is European Concept Not Needed in India

ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള വിവാദ പ്രസ്താവന നടത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. കന്യാകുമാരിയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണറുടെ പ്രസ്താവന. ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ടെന്നും, അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

'മതേതരത്വം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? മതേതരത്വം യൂറോപ്യന്‍ ആശയമാണ്, അത് ഒരു ഭാരതീയ സങ്കല്‍പ്പമല്ല. യൂറോപ്പില്‍ സഭയും രാജാവും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് മതേതരത്വം ഉയര്‍ന്നുവന്നത്. ദീര്‍ഘകാലമായി തുടരുന്ന ഈ സംഘര്‍ഷം അവസാനിപ്പിക്കാനാണ്, ഈ ആശയം രൂപപ്പെട്ടത്. ഇവിടെ അത്തരത്തിലൊന്നില്ല' ഗവര്‍ണര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണറുടെ പരാമര്‍ത്തിനെതിരെ രംഗത്തെത്തി. ഗവര്‍ണറുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണ് തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു.

ഗവര്‍ണറുടേത് ഭരണഘടനയെ മാനിക്കാത്ത പ്രസ്താവനയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വിമര്‍ശിച്ചു. ഗവര്‍ണര്‍ കരുതുന്നത് ഭരണഘടനയും വൈദേശിക സങ്കല്‍പ്പമാണെന്നാണോ എന്നും വൃന്ദ കാരാട്ട് ചോദിച്ചു.

Tamil Nadu Governor R.N. Ravi sparks debate, claiming secularism is a European idea unnecessary in India, alleging Indians have been deceived in the name of secularism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago