HOME
DETAILS

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

  
Salah
September 24 2024 | 03:09 AM

Uncertainty surrounds the handling of the body of senior CPM leader MM Lawrence who passed away yesterday

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ ഭൗതിക ശരീരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം സി.പി.എം തീരുമാനം പോലെ മെഡിക്കൽ കോളജിനു പഠനത്തിനു നൽകണോ, മകളുടെ ആവശ്യം പോലെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. നിലവിൽ എം.എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

എന്നാൽ മൃതദേഹം വിദ്യാർഥികൾക്ക് വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന് മുൻപിൽ നിലവിൽ തടസങ്ങളില്ല. കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതിൽ അനാട്ടമി ആക്ടിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്. ഇക്കാര്യം മകളെ ബോധിപ്പിക്കുക എന്ന കടമ്പയാണ് ഇനി ബാക്കിയുള്ളത്.

പൊതുദർശനത്തിനുവച്ച എറണാകുളം ടൗൺ ഹാളിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഭൗതിക ശരീരം മെഡിക്കൽ കോളജിനു പഠനത്തിനായി വിട്ടുനൽകുന്നതിനെതിരേ രംഗത്തുവന്ന മകൾ ആശ ലോറൻസ് മൃതദേഹം മാറ്റുന്നതു തടഞ്ഞതോടെയാണ് തർക്കവും കൈയാങ്കളിയും ഉണ്ടായത്.

അന്ത്യാഞ്ജലിക്കുശേഷം ഇന്നലെ വൈകുന്നേരം നാലു മണിക്ക് ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു പഠനത്തിനു നൽകാനുള്ള ഒരുക്കങ്ങളായിരുന്നു സി.പി.എം നടത്തിയിരുന്നത്. എന്നാൽ ഭൗതിക ശരീരം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ആശ നൽകിയ ഹരജിയെ തുടർന്ന് അന്തിമ തീരുമാനം വരെ മൃതദേഹം താൽകാലികമായി സൂക്ഷിക്കാൻ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു. 

ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികൾ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തുടങ്ങിയപ്പോഴാണ് ആശയും മകനും മൃതദേഹത്തിനടുത്തു നിലയുറപ്പിച്ചത്. ഇവർ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതേസമയത്ത് സി.പി.എമ്മിന്റെ വനിതാ പ്രവർത്തകർ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ആശയും 'സി.പി.എം മൂർദാബാദ് ' എന്ന മുദ്രാവാക്യം മുഴക്കിയതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് സി.പി.എം പ്രവർത്തകർ ആശയുടെ മകനെ ബലപ്രയോഗത്തിലൂടെ മാറ്റിയത്. തുടർന്ന് ആശയേയും ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ ആശ നിലത്തുവീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പൊലിസ് സുരക്ഷയിലാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.

എം.എം ലോറൻസിന്റെ ഭൗതികശരീരം രാവിലെ എട്ടു മുതൽ 8.30 വരെ എറണാകുളം ഗാന്ധിനഗറിലെ മകന്റെ വസതിയിലും തുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ കലൂർ ലെനിൻ സെന്ററിലും തുടർന്ന് ടൗൺ ഹാളിൽ വൈകിട്ടു നാലുവരെയും പൊതുദർശനത്തിനുവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

 

Uncertainty surrounds the handling of the body of senior CPM leader M.M. Lawrence, who passed away yesterday. The dilemma is whether to donate the body to the medical college for study, as suggested by the CPM, or to bury it in the church cemetery, as requested by his daughters. Currently, M.M. Lawrence's body is being kept at the Kalamassery Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  12 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  28 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  44 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago