HOME
DETAILS

'മാറി നില്‍ക്കങ്ങോട്ടും' മാധ്യമ സംസ്‌കാരവും

  
backup
April 28 2019 | 19:04 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

 

'കടക്കു പുറത്ത്', 'മാറി നില്‍ക്കങ്ങോട്ട്' എന്നിവ ബഹുമാന്യ മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ച് ഡയലോഗുകളാണ്. ഒരാള്‍ പ്രയോഗിക്കുന്ന ഭാഷയും വാക്കുകളും രണ്ടു രീതിയില്‍ ഉപയോഗിക്കാമെന്നുള്ളത് പൊതു അറിവാണ്. അഹങ്കാരത്തിന്റെയും ഹുങ്കിന്റെയും ഭാഷയായിട്ടും അതേ വാക്കുകള്‍, അല്ലെങ്കില്‍ സമാന അര്‍ഥം ഉള്‍കൊള്ളുന്ന വാക്കുകള്‍ ഉപയോഗിച്ച് താഴ്മയും എളിമയും കലര്‍ത്തി മാന്യമായ ശബ്ദ വ്യതിയാനത്തോടെയും പ്രതികരിക്കാം. ഇവിടെ പിണറായി പ്രയോഗിച്ച വാക്കുകളിലെ താന്‍പോരിമയെയും ഈര്‍ഷ്യയെയുമല്ല ന്യായീകരിക്കുന്നത്. മാധ്യമങ്ങള്‍ ഇത്തരം ആക്ഷേപം ചോദിച്ചു വാങ്ങിയതാണ് എന്നൊരഭിപ്രായത്തെയും കൂട്ടിവായിക്കാവുന്നതാണ്. ഇവിടെ പ്രതിപാദിക്കുന്നത് പിണറായിയുടെ വാക് പ്രയോഗങ്ങളുടെ പെരുമയല്ല. മറിച്ച്, മാധ്യമങ്ങള്‍ ഇനിയും ഒന്നുകൂടി സൂക്ഷ്മത പുലര്‍ത്തേണ്ട പ്രാധാന്യത്തെയാണ്.
മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ ട്രോളുകളാല്‍ കൂടുതല്‍ പരിഹസിക്കപ്പെടുകയും രാഷ്ട്രീയ ഏതിരാളികളാല്‍ ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും മാധ്യമങ്ങളാല്‍ ധാരാളം ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇവിടെ അദ്ദേഹം പറയേണ്ടത് പറഞ്ഞു എന്ന കാഴ്ചപ്പാടില്‍ കാര്യങ്ങളെ വീക്ഷിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ വാക് പ്രയോഗത്തിലെ ഈര്‍ഷ്യയും അഹങ്കാരവും ഉള്‍ക്കൊള്ളുന്നില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് കിട്ടേണ്ട ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെയാണ് എന്നൊരഭിപ്രായംകൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാവും.ഇത് പിണറായി വിജയന്‍ എന്ന വ്യക്തിയെ അന്ധമായി ന്യായീകരിച്ചു വെള്ളപൂശുന്ന ഒരു പിണറായി ഭക്തന്റെ വാക്കുകളല്ല. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയത്തോട് കടുത്ത വിയോജിപ്പുള്ളവരുടെകൂടി അഭിപ്രായപ്രകടനമാണ് എന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. ഇടതുപക്ഷ ആശയക്കാരനായ പിണറായിയുടെ വാക്കുകളെക്കാള്‍ നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന പിണറായിയുടെ ഈ വാക്കുകള്‍ ഓരോ വ്യക്തിയോടും മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സംസ്‌കാര ശൂന്യതയുടെ വ്യക്തമായ പ്രകടനമാണ്.


മാധ്യമങ്ങള്‍ സമ്പന്നമായ സംസ്‌കാരത്തിന്റെ വക്താക്കളാവേണ്ടതുണ്ട്. പിന്നെ എവിടെ നിന്നാണ് അവരിലെ ചിലരില്‍ ഇത്രയധികം ചീഞ്ഞളിഞ്ഞ സംസ്‌കാരം രൂപപ്പെട്ടത് എന്നുകൂടി പരിശോധിക്കണം.
അന്യന്റെ സ്വകാര്യതയിലേക്ക് വരെ നീളുന്നൊരു മാധ്യമ സംസ്‌കാരം ഇവിടെ വളര്‍ന്നു വികസിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെല്ലാം കാണപ്പെടുന്ന ഒരു രീതി പരിശോധിക്കാം. ഒരു രാഷ്ട്രീയ നേതാവിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലകളിലെ പ്രമുഖര്‍ക്കോ മാധ്യമങ്ങളോടു സംസാരിക്കണമെങ്കില്‍ കൃത്യമായ ഒരു പോയിന്റില്‍ മാധ്യമങ്ങളുടെ മൈക്കുകള്‍ കൊണ്ടുപോയി വയ്ക്കും. പറയാനുള്ളവര്‍ക്കും ചോദിക്കാനുള്ളവര്‍ക്കും കൃത്യമായി ചോദിക്കാനും പറയാനുമുള്ളത് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കും. മൈക്കുകളുമായി മാധ്യമപ്രവര്‍ത്തകര്‍ ഓടിച്ചെന്ന് മുഖത്തേക്കും മറ്റും ഉന്തിത്തള്ളി നീട്ടുന്ന ഈ സംസ്‌കാരം ആര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തന്നെയാണ്. പിണറായി പറയാതെ പറഞ്ഞത് ഈ മാധ്യമസംസ്‌കാരത്തെ പിഴുതെറിയണമെന്നു തന്നെയാണ്. അദ്ദേഹത്തിന്റെ ആ വാദത്തോട് രാഷ്ട്രീയ ആശയ വ്യതിയാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കുന്നു.

 


ഒരിക്കല്‍ അദ്ദേഹം സമാന രീതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതുമാണ് എന്നോര്‍ക്കുക. എന്നിട്ടും വീണ്ടും മാധ്യമപ്രവര്‍ത്തകരുടെ വിവേകം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു എന്നതാവാം പിണറായി കാഠിന്യമേറിയ വാക്കുകള്‍ പ്രയോഗിക്കാന്‍ ഹേതുവായത്.


നമ്മുടെ ചുറ്റുപാടില്‍ മാത്രം ഒതുങ്ങി നിന്നൊന്ന് ചിന്തിച്ചു നോക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. നമ്മുടെ ജോലി സാഹചര്യങ്ങളില്‍ തന്നെ തുടര്‍ച്ചയായി നേരിടുന്ന പലവിധ മനഃസംഘര്‍ഷങ്ങള്‍ക്കിടയില്‍ നാം എത്ര പ്രാവശ്യം അസ്വസ്ഥരാവാറുണ്ട്. പിന്നെ സംസ്ഥാനങ്ങളും രാജ്യവും ഭരിക്കുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെ എത്രയധികം മാനസിക പിരിമുറുക്കത്തിലായിരിക്കുമെന്നത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ഒന്ന് പുഞ്ചിരിക്കാതെയോ അല്‍പം ദേഷ്യത്തോടെയോ നീരസത്തോടെയോ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചാല്‍ പിന്നെ അവര്‍ ക്രൂരരും അഹങ്കാരികളുമായി ചിത്രീകരിക്കപ്പെടും.
ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്. അവര്‍ ഈ ഭരണവുമായി ബന്ധപ്പെട്ട കാര്യമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറങ്ങിവരുമ്പോള്‍ ഉടനെ മൈക്കും പിടിച്ചു ഓടിച്ചെല്ലുമ്പോള്‍ മാന്യത പാലിക്കുന്നുണ്ടെങ്കിലും അവിടെ 'ഞങ്ങള്‍ മാധ്യമക്കാരാണ്' എന്ന ഒരു ചിന്ത ഉയരാറുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ പ്രതികരിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ വികാരത്തിന്റേതല്ല വിവേകത്തിന്റേതാണ് എന്ന് തിരിച്ചറിയുക. 


മാധ്യമം ജനാധിപത്യ സംവിധാനത്തിന്റെ നാലാം തൂണാണ്. അതു ശക്തിപ്രാപിക്കണം. മാന്യമായ രീതിയില്‍ ഇടപെടലിനു മൂര്‍ച്ചകൂട്ടാന്‍ മാധ്യമ സംസ്‌കാരത്തിന്റെ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുക തന്നെ വേണം. അതു രാജ്യത്തിന്റെ ഭദ്രത ഉയര്‍ത്തും. കൃത്യമായ ഒരു മീഡിയ പോയിന്റ് സൃഷ്ടിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ പറയാനുള്ളവര്‍ പറയുക എന്നതു തന്നെ ഇവിടെ ആവര്‍ത്തിച്ചു പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago