HOME
DETAILS

വേനല്‍ക്കാല രോഗങ്ങള്‍

  
backup
April 28 2019 | 20:04 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

 

#ഡോ. സുനില്‍ പ്രശാന്ത്
ജനറല്‍ മെഡിസിന്‍
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

 

വേനല്‍ക്കാലം പ്രതികൂല കാലാവസ്ഥയായതിനാല്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല അസുഖങ്ങളും പിടിപെടും. അതിനാല്‍ ആരോഗ്യസംരക്ഷണത്തിന് വേനല്‍ക്കാലത്ത്് പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചിക്കന്‍പോക്‌സ്, നേത്രരോഗങ്ങള്‍ എന്നിവയാണ് വേനല്‍ക്കാലത്ത് പിടിപെടുന്ന പ്രധാന രോഗങ്ങള്‍. അതേസമയം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികളും പിടിപെടും. വേനല്‍ക്കാലത്ത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പടരുന്ന ചില അസുഖങ്ങളുണ്ട്. മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, വയറിളക്കം എന്നിവയാണവ. രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞും ഇത്തരം അസുഖങ്ങളെ അകറ്റുകയും പ്രതിരോധിക്കുകയും ചെയ്യാം.

ചിക്കന്‍പോക്‌സ്

വേനല്‍ച്ചൂട് കൂടുന്നതോടെ വളരെ വേഗം പകരുന്ന ഒരു രോഗമാണ് ചിക്കന്‍പോക്‌സ്. ഹെര്‍പിസ് വൈറസ് കുടുംബത്തില്‍പ്പെട്ട വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് രോഗം പരത്തുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പനി, ജലദോഷം, ക്ഷീണം, അതികഠിനമായ ശരീരവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. പനി തുടങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ട്് തുടങ്ങും. വായുവിലൂടെ പകരുന്ന അസുഖമായതിനാല്‍ അടുത്തിടപഴകുന്നവരിലേക്ക് വളരെ വേഗത്തില്‍ രോഗം പകരുന്നു. രോഗിക്ക് മരുന്നിനോടൊപ്പം വിശ്രമവും ആവശ്യമാണ്. കുത്തിവയ്പിലൂടെ ഈ രോഗം പ്രതിരോധിക്കാം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം കുത്തിവയ്‌പെടുക്കണം. രോഗി മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കുകയും വേണം.


സൂര്യാഘാതം സൂക്ഷിക്കണം

വേനല്‍ക്കാലത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സൂര്യാഘാതം സാധാരണമായി തീര്‍ന്നിരിക്കുന്നു. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നത്. അന്തരീക്ഷത്തിലെ താപനില ഉയരുന്നതാണ് സൂര്യാഘാതത്തിന് കാരണമാകുന്നത്.
വേനല്‍ചൂട് രൂക്ഷമാവുന്നതോടെ നിരവധി പേരാണ് സൂര്യാഘാതമേറ്റ്് പൊള്ളലേല്‍ക്കുകയോ മരണമടയുകയോ ചെയ്യുന്നത്. ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരുന്നതാണ് കാരണം. അതായത് സൂര്യാഘാതത്തെ തുടര്‍ന്ന് ആന്തരാവയവങ്ങളായ തലച്ചോര്‍, വൃക്ക, ഹൃദയം, കരള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നു. സൂര്യാഘാതമേല്‍ക്കുന്നത് മൂലം ശരീരക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. പകല്‍ സമയത്തുള്ള വെയില്‍ നേരിട്ടേല്‍ക്കാതിരിക്കുക, പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക, അയഞ്ഞതും ഇളം വര്‍ണത്തിലുള്ളതും കനം കുറഞ്ഞതുമായി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയെല്ലാം സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നവയാണ്.

നേത്രരോഗങ്ങള്‍

വേനലില്‍ കണ്ണുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്. കാരണം കടുത്ത വേനലും പൊടിപടലങ്ങളും കൂടിയാകുമ്പോള്‍ കണ്ണുകള്‍ക്ക് അസുഖം വരുന്നത് സ്വാഭാവികമാണ്. വേനല്‍ക്കാലത്ത് സര്‍വസാധാരണമായി കാണപ്പെടുന്ന നേത്രരോഗമാണ് ചെങ്കണ്ണ്. നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് രോഗകാരണം.
കണ്ണിന് ചുവപ്പ് നിറം, കണ്ണില്‍ പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍ നിന്ന്് വെള്ളം വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ പോളക്കുരുവും കണ്ടുവരുന്നു. ചൂടും പൊടിപടലങ്ങളും താരന്‍, പേന്‍ എന്നിവയും പോളക്കുരുവിന് കാരണമാകാം. നേത്രരോഗങ്ങള്‍ക്ക് സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, കണ്ണുകള്‍ ശുദ്ധവെള്ളത്തില്‍ കഴുകുക, സണ്‍ ഗ്ലാസ് ഉപയോഗിക്കുക എന്നിവയെല്ലാം കണ്ണിന്റെ സംരക്ഷണത്തിനായി നമുക്ക് സ്വീകരിക്കാവുന്ന മാര്‍ഗങ്ങളാണ്.


ജലജന്യരോഗങ്ങള്‍

വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന രോഗങ്ങളാണ് മഞ്ഞപ്പിത്തവും കോളറയും ടൈഫോയ്ഡും, വയറിളക്കവും. മലിനജലം കുടിക്കാനോ പാകം ചെയ്യാനോ ഉപയോഗിക്കുന്നത്് രോഗം പകരാന്‍ കാരണമാകുന്നു. അതുപോലെ വീടിന്റെ പരിസരങ്ങളില്‍ ചപ്പുചവറുകള്‍ കൂട്ടിയിടുന്നത്് ഈ രോഗാണുവിന്റെ പകര്‍ച്ചയ്ക്ക് വേഗം കൂട്ടുകയാണ് ചെയ്യുന്നത്.
വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, പനി, മൂത്രത്തിന്റെ നിറം മാറുക എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ജലത്തിലൂടെയുമാണ് ടൈഫോയ്ഡ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. സാല്‍മൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പനി, വയറുവേദന, ചുമ, ഛര്‍ദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഛര്‍ദിയും അതിസാരവുമായി തുടങ്ങി മരണത്തിലേക്ക് തന്നെ നയിക്കുന്ന രോഗമാണ് കോളറ.


പലപ്പോഴും പുറത്ത് നിന്ന്് വെള്ളം കുടിക്കുന്നവരിലാണ് കോളറ കണ്ടുവരുന്നത്. കോളറ പിടിപ്പെട്ടാല്‍ ഇതിന് കൃത്യമായ ചികിത്സ തേടേണ്ടതാണ.് ശരീരത്തിലെ നിര്‍ജലീകരണാവസ്ഥ ഇല്ലാതാക്കുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം ധാരാളം കുടിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്ന്് ആഹാരം കഴിക്കുന്നവര്‍ക്കാണ് പെട്ടെന്ന് വയറിളക്കം പിടിപെടുന്നത്. കൂടാതെ പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കിന് കാരണമാകുന്നു. എന്നാല്‍ വയറിളക്കം സാധാരണ കുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത.് ഒരു ദിവസത്തില്‍ മൂന്ന്് തവണയില്‍ കൂടുതലായി ശോധനയുണ്ടെങ്കില്‍ വയറിളക്കം സ്ഥിരീകരിക്കാവുന്നതാണ്.


തിളപ്പിച്ച വെള്ളം, ഒആര്‍എസ്, കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കേണ്ടതാണ്. പരിസരശുചിത്വവും ശരീരശുചിത്വവും പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ആഹാരസാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അസുഖങ്ങളെ തടയാവുന്നതാണ്.

 

 

 

റമദാന്‍ കാലത്തെ പ്രമേഹ നിയന്ത്രണം

 

#ഡോ. പി കൃഷ്ണനുണ്ണി

ആത്മീയതയുടെ ഭാഗമായി വ്രതമനുഷ്ഠിക്കുമ്പോള്‍ പ്രായോഗിക പ്രമേഹ നിയന്ത്രണ നടപടികള്‍ സുപ്രധാനമാണ്. പ്രമേഹം മനുഷ്യവംശത്തെ ഏറെ ബാധിക്കുന്ന രോഗമാണെങ്കിലും ആഗോള തലത്തില്‍ തന്നെ അതിനെ നിസാരവത്കരിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.


റമദാന്‍ വ്രതമെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ മതിയായ കരുതലും ശ്രദ്ധയും രക്ഷാ നടപടികളും സ്വീകരിക്കണം. വ്രതം മുറിക്കുമ്പോഴും വ്രതം ആരംഭിക്കുമ്പോഴും അനുയോജ്യമായ ഭക്ഷ്യ വിഭവങ്ങള്‍ ശരിയായ രീതിയില്‍ കഴിച്ചാല്‍ അപകടസാധ്യത ഒഴിവാക്കാം. വ്രതം ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് നിര്‍ബന്ധമായും ഡോക്ടറെ കണ്ട് മരുന്നിന്റെ അളവ് നിര്‍ണയിക്കണം.


പ്രമേഹരോഗികള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതു മൂലമുള്ള അപകടസാധ്യത കൂടുതല്‍ പ്രകടമാകുന്ന വേളയാണ് വ്രതകാലം. കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം കൂടുതലാണ്. കേരളത്തില്‍ 19.4ശതമാനം ആളുകളിലും പ്രമേഹം കാണുന്നുണ്ട്.


വ്രതമെടുക്കുമ്പോള്‍ ആദ്യഘട്ടത്തില്‍, ശരീരം സംഭരിച്ചുവച്ച ഗ്ലൂക്കോസ് ഉപയോഗിക്കുകയും പിന്നീട് ആവശ്യമായ ഊര്‍ജം ലഭിക്കാനായി ശരീരത്തിലെ കൊഴുപ്പ് വേര്‍പെടുത്തുകയുമാണ് ചെയ്യുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത ക്രമത്തില്‍ നിലനിര്‍ത്തേണ്ടത് ശരീരത്തിന് അനിവാര്യമാണ്. വ്രതമെടുക്കുമ്പോള്‍ അത് കുത്തനെ കുറയാനിടയുണ്ട്. 12 മണിക്കൂറിലേറെ തുടര്‍ച്ചയായി വ്രതമെടുക്കുമ്പോള്‍ അന്നജത്തിന്റെ അളവ് വല്ലാതെ കുറയുകയോ അമിതമാകുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. വ്രത വേളയില്‍ പുലര്‍കാലത്ത് ആദ്യഭക്ഷണം കഴിക്കുന്ന രോഗികളില്‍ ഉച്ചയ്ക്കു ശേഷം അന്നജം ശൂന്യമാകുന്ന അവസ്ഥയുണ്ടാകാം. നിര്‍ജലീകരണവും ഇതിനു കാരണമാണ്. ഈ ഘട്ടത്തില്‍ കീറ്റോ ഉല്പാദനം സംഭവിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതോടെ അത് അന്നജത്തിന്റെ അളവില്‍ വലിയ ക്ഷയത്തിനും നേരത്തെയുള്ള കീറ്റോസിസിനും കാരണമാകുകയും ചെയ്യും.


കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ചേര്‍ന്ന ഭക്ഷണമാണ് വ്രതം മുറിക്കാന്‍ അനുയോജ്യം. നല്ല നാരുള്ളതും അന്നജം കുറഞ്ഞതും ബീന്‍സ്, ഓട്‌സ്, അന്നജം കുറഞ്ഞ പച്ചക്കറികള്‍, ധാന്യങ്ങള്‍ കൊണ്ടുള്ള ബ്രെഡ്, അരി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും ഹൈഡ്രേറ്റഡ് ഭക്ഷ്യവസ്തുക്കളും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.


നോമ്പ് വേളയില്‍ ടൈപ്പ് 2 പ്രമേഹരോഗികളുടെ രക്തത്തില്‍ ഗ്ലൂക്കോസ് കുറയുകയും പ്രമേഹം ഉയരുന്നതായും കാണുന്നുണ്ട്.
പകല്‍ വിശന്നിരുന്നതു കാരണം രാത്രി പഞ്ചസാരയുടെ ലെവല്‍ കൂടുമെന്നതിനാല്‍ പ്രമേഹ രോഗികള്‍ ശരിയായ അളവിലും സമയത്തും മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്.

(കൊച്ചി റിനൈ മെഡിസിറ്റി മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ ഡയറക്ടറും പ്രമേഹരോഗ വിദഗ്ധനുമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  16 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  16 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  16 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  16 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  16 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  16 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  16 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  16 days ago