HOME
DETAILS
MAL
ദളിതര്‍ക്കെതിരെ അക്രമം: നടപടിയെടുക്കണമെന്ന് കെ.പി.എം.എസ്
backup
July 21 2016 | 21:07 PM
മാന്നാര്‍: രാജ്യത്ത് ദളിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്ന് കെ.പി.എം.എസ്. മാന്നാര്‍ യൂണിയന് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ പട്ടിക ജാതിക്കാരെ അതിക്രൂരമായ രീതിയില്‍ പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെ.പി.എം.എസ്. മാന്നാര്‍ യൂണിയന് കമ്മിറ്റി പറഞ്ഞു. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് കെ.കെ. ശിവദാസ് അദ്ധ്യക്ഷതവഹിച്ചു. യൂണിയന് സെക്രട്ടറി കെ. രാജന്, ഖജാന്‍ജി കെ. വേണുഗോപാല്‍, പി.ജി. ശ്രീധരന്, അനീഷ് പാണ്ടനാട്, എ.കെ. തങ്കപ്പന്, റ്റി.കെ. ശിവദാസ്, വേണു പാറപ്പുറം, അഭിലാഷ് മൗട്ടത്തുപടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."