മഖാം കത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് സീതിന്റെ പള്ളി ആയിരസി മഖാം സാമൂഹ്യ ദ്രോഹികള്‍ തീവച്ച് നശിപ്പിച്ചതില്‍ മഹല്ല് കമ്മിറ്റി പ്രതിഷേധിച്ചു. സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
ടി. മുഹമ്മദ് റഫീഖ് അധ്യക്ഷനായി. നാസര്‍ മലാണ്ടി, പി.പി മുസ്തഫ, ജലീല്‍ മുഴപ്പിലങ്ങാട്, ടി. റഹീം തറമ്മല്‍, കെ. മുസ്തഫ, വി. റഹീം, പി.കെ അഷ്ഫാക്ക് സംസാരിച്ചു.
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് സീതിന്റെപള്ളി ആയിരാസി മഖാമിന് തീയിട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ധര്‍മടം റെയിഞ്ച് പ്രവര്‍ത്തകസമിതി. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഹസൈനാര്‍ മൗലവി അധ്യക്ഷനായി. അഷ്റഫ് മൗലവി, വി.പി.സി മുഹമ്മദ് മൗലവി, നിസാര്‍ സഖാഫി, റാഷിദ് സഅദി, ഷിഹാബ് മൗലവി, ഉസ്മാന് ഹമീദി, അബ്ദുല്ല ലത്തീഫി, ഷാക്കിര്‍ തോട്ടീക്കല്‍, അബ്ദുല്ല അസ്ഹരി സംസാരിച്ചു.
തലശ്ശേരി: മുഴപ്പിലങ്ങാട് സീതിന്റെപള്ളി ആയിരാസി മഖാം തീയിട്ട് നശിപ്പിച്ച സാമൂഹ്യദ്രോഹികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.കെ.എസ്.എസ്.എഫ് തലശ്ശേരി മേഖലാകമ്മിറ്റി.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഹാഫീസ് മുഹമ്മദ് അധ്യക്ഷനായി. ഷൗക്കത്തലി ഉമ്മന്‍ചിറ, നബീല്‍ പുന്നോല്‍, റാഷിക്ക് ഉമ്മന്‍ചിറ, നാസര്‍ പാറപ്പുറം, സഫ്വാന് പുന്നോല്‍, സഫീര്‍, ആരിഫ് ഉമ്മന്‍ചിറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."