HOME
DETAILS

മലയോര ഹൈവേ നിര്‍മാണം പ്രതിസന്ധിയില്‍; തേര്‍ത്തല്ലിയില്‍ ദുരിതയാത്ര

  
backup
August 30 2018 | 07:08 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0

ആലക്കോട്: തേര്‍ത്തല്ലി ടൗണിലെ റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. മലയോര ഹൈവേ നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കുന്നതില്‍ ചിലര്‍ കാലതാമസം വരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കോടികള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന മലയോര ഹൈവേയുടെ പ്രവൃത്തികള്‍ 90 ശതമാനവും പൂര്‍ത്തിയായപ്പോഴാണ് തേര്‍ത്തല്ലി ടൗണില്‍ മാത്രം നിര്‍മാണം വൈകുന്നത്. ഹൈവേയുടെ വീതി 12 മീറ്റര്‍ ആണെങ്കിലും ടൗണ്‍ പ്രദേശത്ത് 13 മുതല്‍ 15 മീറ്റര്‍ വരെ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. ചെറുപുഴ, മേരിഗിരി എന്നിവിടങ്ങളിലേക്ക് തിരിയുന്ന കവലയില്‍ 15 മീറ്ററും ടൗണിന്റെ മറ്റു ഭാഗങ്ങളില്‍ 13 മീറ്ററും വേണമെന്ന ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നാണ് സ്ഥലം ഏറ്റെടുക്കല്‍ വൈകിയത്. കെ.സി ജോസഫ് എം.എല്‍.എ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും സ്ഥലമുടമകളുടെയും യോഗം വിളിച്ചതിന് ശേഷമാണ് സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറായത്. ആവശ്യത്തിന് സ്ഥലം ലഭ്യമായപ്പോഴേക്കും മഴയെത്തി. ഇതോടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കരാറുകാര്‍ നിര്‍ബന്ധിതരായി. ഓവുചാലുകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും റോഡ് വെട്ടിപ്പൊളിച്ചിരിക്കുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കുണ്ടും കുഴിയുമായ ഭാഗത്തുകൂടി വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയും തടസപ്പെട്ടതോടെ വ്യാപാരികളും ബുദ്ധിമുട്ടിലാണ്. മഴ കുറഞ്ഞതോടെ ഓവുചാല്‍ പ്രവൃത്തി പുനരാരംഭിച്ചതാണ് അല്‍പമെങ്കിലും ആശ്വാസം. മഴ മാറുന്നതോടെയെങ്കിലും മാസങ്ങളായുള്ള ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീഷയിലാണ് വ്യാപാരികളും നാട്ടുകാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  21 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  21 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  21 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  21 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  21 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  21 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  21 days ago
No Image

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  21 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  21 days ago