HOME
DETAILS

അകത്തേത്തറ ആണ്ടിമഠം അങ്കണവാടി ചിറ്റൂര്‍ കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു

  
backup
August 30 2018 | 08:08 AM

%e0%b4%85%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%86%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%a0%e0%b4%82-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95

പാലക്കാട്: മലമ്പുഴ ഡാം തുറന്നുണ്ടായ പ്രളയത്തില്‍ മുങ്ങിപ്പോവുകയും, ആരും വൃത്തിയാക്കാന്‍ തയാറാവാതിരിക്കുകയും ചെയ്ത അകത്തേത്തറ ആണ്ടിമഠത്തിലെ അങ്കണവാടികെട്ടിടം ചിറ്റൂര്‍ ഗവ കോളജിലെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കികൊടുത്തു.ആഗസ്ത് എട്ടിനാണ് പുഴയോട് ചേര്‍ന്നുള്ള അങ്കണവാടിയില്‍ വെള്ളം കയറിയത് .സമീപത്തെ വീടുകളിലൊക്കെ വെള്ളം കയറിയെങ്കിലും വീട്ടുകാരും,സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് കഴുകി വൃത്തിയാക്കി താമസം തുടങ്ങിയപ്പോള്‍ അങ്കണവാടിക്കകത്തു അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്തു് അധികൃതരും കൈവിട്ടപ്പോളാണ് വര്‍ക്കര്‍ സാറ ,ഹെല്‍പ്പര്‍ ജലജ എന്നിവര്‍ എന്‍ എസ് എസ് സഹായം തേടിയത്.സുപ്രഭാതം ഇതു സംബന്ധിച്ച്്് റിപ്പോര്‍ട്ട്്് ചെയ്തിരുന്നു.
എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ഒരു ദിവസം മുഴുവന്‍ അങ്കണവാടിയിലെ ഒന്നര അടിയോളമുള്ള ചെളിയും ഇതിനകത്തു കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള അറുപത്് ചെയര്‍,ലക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങള്‍,മേശ, കസേര, അലമാര എന്നിവയെല്ലാം കഴുകി വൃത്തിയാക്കുകയായിരുന്നു.പാലക്കാട്ടെ ഏറ്റവുമധികം പ്രളയം ബാധിക്കപ്പെട്ട ചുണ്ണാമ്പുതറ സുന്ദരം കോളനി, മലമ്പുഴ അണ്ടിമഠം പുഴയോരം കോളനി, കല്പാത്തി തോണിപ്പാളയം, കൊല്ലങ്കോട് ആലംപള്ളം വി. പി. തറ തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം വീടുകള്‍ ഇവര്‍ ഇതുവരെ ശുചീകരിച്ചിട്ടുണ്ട്. ഓണാഘോഷങ്ങള്‍ മാറ്റിവെച്ച് ഇവരുടെ പ്രവര്‍ത്തനം ഈ ഒഴിവുകാലത്തും തുടര്‍ന്നുകൊണ്ടിരുന്നു.
പാലക്കാടിനെ പ്രളയദുരിതം ബാധിച്ചുടനെതന്നെ എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസറും ജില്ലാ കോഓര്‍ഡിനേറ്ററുമായ കെ.പ്രദീഷ്, പ്രോഗ്രാം ഓഫീസര്‍ സി. ജയന്തി എന്നിവരുടെ നേതൃത്ത്വത്തില്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവിടത്തെ ആളുകള്‍ക്ക് പുതിയ വസ്ത്രങ്ങള്‍, ആഹാര സാധനങ്ങള്‍ എന്നിവ പല തവണയായി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് താലൂക് ഓഫീസ് തുടങ്ങിയ ശേഖരണ സ്ഥലങ്ങളിലും വളണ്ടിയര്‍മാര്‍ സജീവമായിരുന്നു.
മഴയൊതുങ്ങി വീടുകളില്‍ നിന്നും വെള്ളം ഒഴിഞ്ഞ ശേഷമാണ് വീട്ടുകാര്‍ക്ക് അവരുടെ പുനരധിവാസത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ വീട് ശുചീകരിക്കലിലേക്ക് വിദ്യാര്‍ഥികള്‍ ഇറങ്ങിയത്. തുടക്കത്തില്‍ ആണ്ടിമഠത്തെ പുഴയോരം കോളനിയിലെ പത്തിലേറെ വീടുകള്‍ ശുചീകരിക്കുകയുണ്ടായി. തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലിയായി പാലക്കാട് ചുണ്ണാമ്പ്തറ സുന്ദരം കോളനിയിലെ നാല്‍പ്പതിലധികം വീടുകള്‍ ശുചീകരിച്ചു.പിന്നീട് രണ്ട് ദിവസങ്ങളിലായി നൂറോളം വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് കൊല്ലങ്കോട്, വടവന്നൂര്‍, ആലംപള്ളം വി. പി. തറയിലെ ഇരുപതോളം വീടുകള്‍ വൃത്തിയാക്കി. പിന്നീട് പത്രമാധ്യമങ്ങളില്‍ കണ്ടറിഞ്ഞ് കല്‍പ്പാത്തി തോണിപാളയത്തെ പത്തിലധികം വീടുകള്‍ ശുചീകരിച്ചു.
വെള്ളത്തോടൊപ്പം വീടുകളില്‍ ഒരടിയോളം അടിഞ്ഞുകൂടിയ മാലിന്യംനിറഞ്ഞ ചെളിയും പാഴ്വസ്തുക്കളും നീക്കം ചെയ്യുന്നതിനും ബ്ലീച്ചിങ് പൗഡര്‍, ഫിനോയില്‍ എന്നിവ പ്രോയോഗിച്ചുമുള്ള ശുചീകരണത്തിനായി ഓരോ വീടിനും മണിക്കൂറുകള്‍ എടുത്തെന്ന് പ്രോഗ്രാം ഓഫീസര്‍ കെ. പ്രദീഷ് അറിയിച്ചു. . കൂടാതെ നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ചിറ്റൂര്‍ കോളജ് അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെള്ളപ്പൊക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നഷ്ടങ്ങളുടെ കണക്കെടുപ്പ്, സര്‍ക്കാര്‍ ദുരിതാശ്വാസ പദ്ധതികളെക്കുറിച്ച് പ്രളയബാധിതരെ ബോധവല്‍ക്കരിക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍വെള്ളമൊഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശുചീകരണം നടക്കാതിരുന്ന ആണ്ടിമഠം കോളനിയിലെ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന അങ്കണവാടിയാണ് ഏറ്റവും അവസാനമായി ഇവര്‍ ശുചീകരിച്ചത്. കളക്ടറേറ്റില്‍നിന്നും അതാത് പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാരില്‍നിന്നുമുള്ള അനുമതിയോടുകൂടിയാണ് ഓരോ സ്ഥലത്തെ വീടുകളും ശുചീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago