HOME
DETAILS
MAL
കെപ്കോ കര്‍ഷകരില്‍ നിന്നും ഇറച്ചിക്കോഴികള്‍ വാങ്ങും
backup
July 21 2016 | 21:07 PM
തിരുവനന്തപുരം: സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് (കെപ്കോ) കര്‍ഷകരില്‍ നിന്നും ഇറച്ചിക്കോഴികള്‍ വാങ്ങും. കെപ്കോയുടെ കീഴിലുള്ള ഇന്റഗ്രേഷന്‍ ഫാമുകളില്‍ ഇറച്ചിക്കോഴികള്‍ ആവശ്യത്തിന് മതിയാകാതെ വരുന്ന സന്ദര്‍ഭങ്ങളിലാണ് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും ഇറച്ചിക്കോഴികള്‍ വാങ്ങുന്നത്.
നാല്‍പ്പത്തിയഞ്ച് ദിവസം പ്രായവും രണ്ട് കിലോഗ്രാം തൂക്കവുമുള്ള ഇറച്ചിക്കോഴികളെ കെപ്കോയ്ക്ക് നല്കാന് താല്പര്യമുള്ള കര്‍ഷകര്‍ നികുതിയും, ട്രാന്സ്പോര്ട്ടേഷന് ചാര്‍ജും ഉള്‍പ്പെടെ ജീവനുള്ള ഒരു കിലോ ഇറച്ചിക്കോഴിയുടെ വില ഈ മാസം 31നകം സലുരീുെീ@േഴാമശഹ.രീാ എന്ന ഇ-മെയിലിലോ 0471 2477676 എന്ന ഫാക്സ് നമ്പരിലോ അറിയിക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9495000921.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."