കുഷ്ഠരോഗ നിര്‍ണയം; 'അശ്വമേധം' പദ്ധതിക്ക് തുടക്കം
മാനന്തവാടി: കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാതെ സമൂഹത്തില്‍ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം അശ്വമേധത്തിന് ജില്ലയില്‍ തുടക്കമായി.
മാനന്തവാടി വരടിമൂല പണിയ കോളനിയില്‍ നടന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് ഡി.എം.ഒ ഡോ. കെ. രേണുക, ടെക്നിക്കല്‍ അസിസ്റ്റന്റ് സിസി ബാലന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ജാഫര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ എന്‍.എസ്, ആശാ വര്‍ക്കര്‍മാരായ എം. സഫിയ, ലിസി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ആശാ പ്രവര്‍ത്തകര്‍, പരിശീലനം സിദ്ധിച്ച വളണ്ടീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ലക്ഷത്തോളം വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. ത്വക്ക് പരിശോധിച്ചു കുഷ്ഠരോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."