അരിമ്പ്രയില്‍ നിലക്കടല കൃഷി; വിളഞ്ഞത് നൂറുമേനി
വള്ളുവമ്പ്രം: മൊറയൂര്‍ അരിമ്പ്രയിലെ കാളപൂട്ട് കണ്ടത്തില്‍ നിലക്കടല വിളയിച്ച സംതൃപ്തിയിലാണ് റിട്ട. കോളജ് ലൈബ്രേറിയനായ മനങ്ങറ്റ കൊടക്കാട്ട് മമ്മദ്. തന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള അരിമ്പ്ര കാളപൂട്ട് കണ്ടത്തിലാണ് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ മുന്‍ ലൈബ്രേറിയനായിരുന്ന മമ്മദ് കടല നൂറുമേനി വിളയിച്ചത്.
കേരളത്തില്‍ വളരെ അപൂര്‍വമായ നിലക്കടല കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണെങ്കിലും നല്ല വിളവെടുപ്പ് നടത്താന്‍ സാധിച്ചു. പുതിയ കടല കൃഷിയിലൂടെ കര്‍ഷകര്‍ക്കിടയില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മമ്മദ്.
കാല്‍നൂറ്റാണ്ടോളം കൊണ്ടോട്ടി ഇ.എം.ഇ.എ കോളജില്‍ ലൈബ്രേറിയനായി സേവനമനുഷ്ടിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് സര്‍വിസില്‍നിന്ന് റിട്ടയര്‍ ചെയ്തതിന് ശേഷമാണ് കൃഷിയിലേക്കിറങ്ങുന്നത്. അര ഏക്കറോളം സ്ഥലത്താണ് തന്റെ മക്കളുടെ സഹായത്തോടെ നിലക്കടല കൃഷി ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള നിലക്കടല തന്റെ വീടിനടുത്ത് കൃഷി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. നൂറുമേനി വിളവെടുപ്പ് ലഭിച്ചതോടെ വിജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ വരുംസീസണുകളില്‍ നിലക്കടലക്കൃഷി വ്യാപകമാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് മമ്മദും മക്കളും. അലിഗഢിലെ പഠന കാലത്ത് ഒരു മികച്ച കായിക താരം കൂടിയായിരുന്നു മമ്മദ് അരിമ്പ്രയിലെ പരേതനായ മനങ്ങറ്റ കൊടക്കാട്ട് മൂസക്കുട്ടി ഹാജിയുടെ പുത്രനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."