ദുരിതാശ്വാസ നിധി: ജില്ലയില്‍ നിന്നും ലഭിച്ചത് ആറ് കോടി 60 ലക്ഷം
പാലക്കാട് :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ കലക്ടറേറ്റ് വഴി ഓഗസ്റ്റ് 27 വരെ ലഭിച്ചത് ആറ് കോടി 60 ലക്ഷമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷവും അതിന് മുകളിലും സംഭാവന ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക. ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് 2,67,82,502. പി.എന്‍.സി മേനോന്‍, ശോഭാ റെസിഡന്‍സി ഒരു കോടി. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍ 52,28,979 രൂപ. തിരുപൂര്‍ ബ്രോയിലര്‍ കോഡിനേഷന്‍ കമ്മിറ്റി 25 ലക്ഷം. കോയമ്പത്തൂര്‍ ഇന്റര്‍കണക്ട് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം. ഐ.സി.ഐ.സി.ഐ ബാങ്ക് 10 ലക്ഷം. ജില്ലാ കോ-ഓപറേറ്റീവ് സൊസൈറ്റി ബാങ്ക് 9,74,715. തച്ചമ്പാറ പ്രതീക്ഷ ഫൗണ്ടേഷന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് അഞ്ചു ലക്ഷം. ഐ.ടി.ഐ കഞ്ചിക്കോട് അഞ്ച് ലക്ഷം. പാലക്കാട് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം. പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനി അഞ്ച് ലക്ഷം. വണ്ടിത്താവളം തപോവരിഷ്ടാശ്രമം ട്രസ്റ്റ് അഞ്ചുലക്ഷം. ജില്ലാ ബാര്‍ അസോസിയേഷന്‍ 4,79,760, കഞ്ചിക്കോട് എം.കെ. സ്റ്റീല്‍സ് മൂന്നര ലക്ഷം.
കഞ്ചിക്കോട് കിന്‍ഫ്ര രണ്ടു ലക്ഷം. കോയമ്പത്തൂര്‍ ജെ.സി.ടി കോളെജ് ഓഫ് എന്‍ജിനീയറിങ് രണ്ടു ലക്ഷം. കഞ്ചിക്കോട് റബ്ഫിലാ ഇന്റര്‍നാഷനല്‍ ലിമിറ്റഡ് (നിഡ) രണ്ടുലക്ഷം. കോയമ്പത്തൂര്‍ ഫ്രണ്ട്‌സ് ഓഫ് മലയാളി സമാജം 1,63,100 രൂപ. ജില്ലാ കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ഒന്നരലക്ഷം. പുത്തന്‍വീട്ടില്‍ ശിവദാസന്‍, ഒലവക്കോട് ഒന്നരലക്ഷം. എസ്.എസ്.വി.എം വേള്‍ഡ് സ്‌കൂള്‍ കോയമ്പത്തൂര്‍ 1,38,580. ആലത്തൂര്‍ ക്രസന്റ് ആശുപത്രി 1,35,000 രൂപ. ജയലക്ഷ്മി അപാര്‍ട്‌മെന്റ് 1,11,100. കോയമ്പത്തൂര്‍ ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ 1,05,000 രൂപ. കണ്ണമ്പ്ര കോ-ഓപറേറ്റീവ് സൊസൈറ്റി ബാങ്ക് ഒരു ലക്ഷം. ഗോപാലപുരം ചിട്ടിഫണ്ട് അസോസിയേഷന്‍ ഒരു ലക്ഷം. പള്ളിപുറം സ്വദേശി ആര്‍.വി. രമണന്‍ ഒരു ലക്ഷം. ചിറ്റൂര്‍ ഒഴലപ്പതി സ്വദേശി കറുപ്പുസ്വാമി ഒരു ലക്ഷം. വടക്കന്തറ തിരുപുരയ്ക്കല്‍ ഭഗവതി ദേവസ്വം ഒരു ലക്ഷം. കോയമ്പത്തൂര്‍ സ്വദേശി നന്ദഗോപാല്‍ ഒരു ലക്ഷം. സെക്രട്ടറി, ടൗണ്‍ സ്‌ക്വയര്‍ ഒരു ലക്ഷം. കരിമ്പുഴ സ്വദേശി ദിനേഷ് ഒരു ലക്ഷം. ഒറ്റപ്പാലം ഭാരതീയ വിദ്യാഭവന്‍ ഒരു ലക്ഷം. കുന്നത്തൂര്‍മേട് സ്വദേശി പി. ശരവണന്‍ ഉണ്ണി ഒരു ലക്ഷം. കഞ്ചിക്കോട് വി.വി കോളെജ് ഒരു ലക്ഷം. പള്ളിപ്പുറം സ്വദേശി പി. ഇ. രമണന്‍ ഒരു ലക്ഷം. സംസ്ഥാന ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഒരു ലക്ഷം. പരംവീര്‍ എന്റര്‍പ്രൈസസ് ഒരു ലക്ഷം. ഓള്‍ ഇന്ത്യാ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഒരു ലക്ഷം. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഒരു ലക്ഷം. ഡോ. എന്‍. രാമചന്ദ്രന്‍ ഒരു ലക്ഷം. ജില്ലാ ചെറുകിട ഇഷ്ടിക നിര്‍മാണ തൊഴിലാളി യൂനിയന്‍ ഒരു ലക്ഷം. ബാംഗ്ലൂര്‍ പാലക്കാടന്‍ കൂട്ടായ്മ ഒരു ലക്ഷം. കരിമ്പുഴ കിട്ടത്തുവീട്ടിലെ ബാലന്‍മാസ്റ്റര്‍ ഒരു ലക്ഷം. നെന്മാറ ദേശംവേല കമ്മിറ്റി ഒരു ലക്ഷം. എല്ലാ പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങളും പൊതുജനങ്ങളും അകമഴിഞ്ഞ് സംഭാവന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഈ തുകയ്ക്ക് നികുതിയിളവ് ലഭിക്കുന്നതാണ്. വ്യക്തികളോ സ്ഥാപനങ്ങളോ അയക്കുന്ന സംഭാവനകള്‍ ഡി.ഡിയായോ ചെക്ക് ആയോ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), തിരുവനന്തപുരം 1 വിലാസത്തില്‍ അയക്കുകയോ കലക്ടറേറ്റില്‍ നേരിട്ട് നല്‍കി രശീതി കൈപ്പറ്റാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."