HOME
DETAILS
MAL
വരവര റാവുവിന്റെ മരുമക്കള്‍ക്ക് സമന്‍സ്
backup
September 09 2020 | 00:09 AM
ഹൈദരാബാദ്: ഭീമാ കൊറേഗാവ് കേസില്‍ തടവിലുള്ള എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വരവര റാവുവിന്റെ രണ്ടു മരുമക്കള്‍ക്ക് എന്‍.ഐ.എയുടെ സമന്‍സ്. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്പില് ഹാജരാകണമെന്നാണ് കഴിഞ്ഞ ദിവസം എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. വരവരറാവുവിന്റെ മരുമക്കളായ ഇഫ്ളു പ്രൊഫസര്‍ കെ. സത്യനാരായണ, മാധ്യമപ്രവര്‍ത്തകനായ മറ്റൊരു മരുമകന് എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്പതിനു മുന്‍പ് ഹാജരാകാനാണ് നോട്ടിസില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."