മാധ്യമപ്രവര്ത്തകന് വധഭീഷണി; പ്രതിഷേധം രേഖപ്പെടുത്തി
പെരുമ്പാവൂര്‍: പ്രസ് ക്ലബ്ബ് സെക്രട്ടറി യു.യു മുഹമ്മദ്കുഞ്ഞിന് എതിരേയുണ്ടായ വധഭീഷണിയില്‍ പ്രസ് ക്ലബ്ബ് അടിയന്തിര പൊതുയോഗം ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളിക്കെതിരേ ഉടന്‍ നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സോമില്‍ ഓണേഴ്സ് ആന്റ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.എം മുജീബ് റഹ്മാനാണ് മാധ്യമം ലേഖകന്‍ കൂടിയായ മുഹമ്മദ്കുഞ്ഞിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് മുഹമ്മദ്കുഞ്ഞ് പൊലീസില്‍ നല്കിയ പരാതിയോടൊപ്പം സമര്‍പ്പിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് പി. രമേശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതീഷ് പുതുശേരി, ജോയിന്റ് സെക്രട്ടറി കെ.ഇ. നൗഷാദ്, മുന്‍ പ്രസിഡന്റ് വി.ടി. കൃഷ്ണകുമാര്‍, കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ യൂനിറ്റ് പ്രസിഡന്റ് ജബ്ബാര്‍ വാത്തേലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."