ആദിവാസി വയോധികയുടെ വീട്ടില്‍ വൈദ്യുതി വിച്ഛേദിച്ചതായി പരാതി
അഗളി: ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ തണലേകേണ്ട മക്കളും കുടുംബവും കൈയൊഴിഞ്ഞപ്പോള്‍ ഇരുട്ടില്‍ തപ്പുന്ന ആദിവാസി വൃദ്ധയുടെ ജീവതം കൂടുതല്‍ ദുസ്സഹമാക്കി വൈദ്യുതി വകുപ്പിന്റെ ഇരുട്ടടി. മാമണി ഊരില്‍ ഒറ്റക്ക് താമസിക്കുന്ന വേന്തി മരുതന്‍(93) ന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ് കെ. എസ്. ഇ. ബി. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന വേന്തി വീട്ടില്‍ തനിച്ചാണ് താമസം. ബില്ലടച്ചില്ലെന്ന കാരണത്താലാണ് കണക്ഷന്‍ വേര്‍പ്പെടുത്തിയിരിക്കുന്നത്.
2011 മുതലുള്ള കുടിശ്ശിക തീര്‍ക്കാത്തതാണ് കടുത്ത നടപടിയിലേക്ക് വകുപ്പ് നീങ്ങാന്‍ കാരണം. കുടിശ്ശിക വിവരമറിഞ്ഞ് അട്ടപ്പാടിയിലെ പ്രമുഖ വനിതാ ആദിവാസി രാഷ്ട്രീയ നേതാവിന്റെ മകന്‍ മുഖേനെ കുറച്ച് പണം അടച്ചിരുന്നെങ്കിലും പൂര്‍ണമായി കുടിശ്ശിക തീര്‍ക്കാതെ ബന്ധം പുനസ്ഥാപിക്കാനാവില്ലെന്ന നിലപാടിലാണ് വൈദ്യുതി അധികൃതര്‍.
മൂപ്പത്തിക്ക് രണ്ട് മക്കളുണ്ടെങ്കിലും അവരുടെ താമസം അടുത്തില്ലെന്ന് മാത്രമല്ല തിരിഞ്ഞ് നോക്കുകയൊ സംരക്ഷിക്കുകയൊ ചെയ്യുന്നില്ലെന്ന് മൂപ്പത്തി പരിഭവപ്പെടുന്നു. ഈ പ്രദേശത്തേക്ക് നിയോഗിക്കപ്പെട്ട. എസ്. ടി. പ്രമോര്‍ട്ടറുടെ നിലപാടും ആശാവഹമല്ല. പ്രമോര്‍ട്ടറുടെ നിസംഗതമൂലം ഈ ഊരില്‍ കഷ്ടപ്പെടുന്ന വിവിധ ജനവിഭാഗങ്ങള്‍ നരക യാതന അനുഭവിക്കുന്നവരുണ്ട്.
വിവിധ രോഗ പീഡകളാല്‍ ആശുപത്രികള്‍ കയറി ഇറങ്ങേണ്ടി വരുന്ന ഇടക്ക് വീട്ടിലെത്തിയാല്‍ ഇരുട്ടത്ത് തപ്പിതടയേണ്ട ഗതികേടിലാണുള്ളത്. തൊണ്ണൂറു വയസ് കഴിഞ്ഞ വൃദ്ധയെ പ്രയാസപ്പെടുത്താതെ കുടിശ്ശികക്ക് സാവകാശം നല്‍കുകയൊ അധികൃതര്‍ കുടിശ്ശിക തീര്‍ക്കുകയൊ തീര്‍ക്കണമെന്നാണ് ഊരുവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."