HOME
DETAILS

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

  
backup
September 09 2020 | 19:09 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d

കൂത്തുപറമ്പ് (കണ്ണൂര്‍): കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സലാഹുദീനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ചിറ്റാരിപ്പറമ്പ് പൂവത്തിന്‍കീഴിലെ അഞ്ജു നിവാസില്‍ അമല്‍രാജ് (22), ചുണ്ടയിലെ ധന്യ നിവാസില്‍ പ്രിബിന്‍ (23), അഷ്‌ന നിവാസില്‍ ആഷിക്ക് ലാല്‍ (25) എന്നിവരെയാണു തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നു പൊലിസ് പറഞ്ഞു. 11 പേരാണു സംഘത്തിലുണ്ടായിരുന്നത്. ഇനി എട്ടുപേരെ പിടികിട്ടാനുണ്ട്. ചിറ്റാരിപ്പറമ്പ് നമ്പൂരിക്കുന്നിലെ റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്രതികള്‍ ഉപയോഗിച്ച കാര്‍ ഇന്നലെ രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോളയാടുനിന്നു പ്രതികള്‍ വാടയ്ക്ക് എടുത്തതായിരുന്നു ഈ കാര്‍.
ചൊവ്വാഴ്ച വൈകിട്ട് 3.30നു ചിറ്റാരിപ്പറമ്പ് കൈച്ചേരിവളവില്‍ വച്ചായിരുന്നു കാറില്‍ സഹോദരിമാര്‍ക്കൊപ്പം കണ്ണവം ഭാഗത്തേക്കു പോവുകയായിരുന്ന സലാഹുദീനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനായി പ്രതികള്‍ മനഃപൂര്‍വം ഒരു അപകടനാടകവും ഉണ്ടാക്കി. ബൈക്കിലെത്തിയ ഒരാള്‍ ആദ്യം ബൈക്കു കൊണ്ട് കാറിന്റെ പിന്‍ഭാഗത്ത് ഇടിച്ചു. ഇയാള്‍ ബൈക്കില്‍നിന്നു നിലത്തുവീണ് ബോധരഹിതനായി അഭിനയിച്ചു. അപകടം ഉണ്ടായതറിഞ്ഞ് കാറിലുണ്ടായിരുന്ന സലാഹുദീന്‍ പുറത്തിറങ്ങി. ഈസമയം കുറച്ചകലെ നിര്‍ത്തിയിട്ട കാറില്‍ ഉണ്ടായിരുന്ന സംഘമാണ് ഓടിയെത്തി സലാഹുദീനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്നാണു പൊലിസ് പറയുന്നത്.
കണ്ണവം ആലപ്പറമ്പിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സലാഹുദീന്‍. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലയ്ക്കു കാരണമായതെന്നാണു പൊലിസ് വ്യക്തമാക്കുന്നത്. അതേസമയം കേസന്വേഷണത്തിനു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഡിവൈ.എസ്.പിക്കു പുറമെ സി.ഐമാരായ കെ. സുധീര്‍ (കണ്ണവം), ബിനുമോഹന്‍ (കൂത്തുപറമ്പ്), ഫായിസ് അലി (പാനൂര്‍), കണ്ണവം എസ്.ഐ പി. ബിജു എന്നിവരുള്‍പ്പെട്ട സംഘമാണു രൂപീകരിച്ചത്. സലാഹുദീന്റെ മൃതദേഹം കണ്ണവം വെളുമ്പത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കൊല്ലപ്പെട്ട സലാഹുദ്ദീന്റെ കൊവിഡ്
പരിശോധനാഫലം പോസിറ്റീവ്

തലശേരി: കൂത്തുപറമ്പ് കണ്ണവത്ത് വെട്ടേറ്റു മരിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. കണ്ണവം ലത്വീഫിയ മന്‍സിലില്‍ സയ്യിദ് മുഹമ്മദ് സലാഹുദീന്റെ (30) ഫലമാണ് പോസിറ്റീവായത്. ഇന്നലെ രാവിലെ 9.15നാണ് പരിശോധനാഫലം ലഭിച്ചതെന്നു തലശേരി ജനറല്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു. തലശേരി ജനറല്‍ ആശുപത്രിയില്‍ വച്ചാണ് പരിശോധന നടത്തിയത്.
കൊവിഡ് പോസിറ്റീവായതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ്് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കിയത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സലാഹുദീന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ അതാത് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്് നിര്‍ദേശം നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. സലാഹുദീനു വെട്ടേറ്റ സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ കണ്ണവം പൊലിസ് സ്റ്റേഷനിലെ നാലു പൊലിസുകാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  21 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  21 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  21 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  21 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  21 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  21 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago