അടച്ചിട്ട ബസ് കാത്തിരിപ്പ് കേന്ദ്രം കൈയേറാന്‍ ശ്രമം: നില്‍ക്കാന്‍ സ്ഥലമില്ലാതെ വിദ്യാര്‍ഥികള്‍
ഗുരുവായൂര്‍: ഗ്രില്ല് സ്ഥാപിച്ച് അടച്ച് പൂട്ടിയ ബസ് വെയിറ്റിങ് ഷെഡ് നില്‍ക്കുന്ന സ്ഥലം കൈയേറാന്‍ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി രക്ഷിതാക്കളുടെ ആരോപണം.3000 ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിന്റെ മുന്‍വശത്തുള്ള ബസ് വെയിറ്റിങ് ഷെഡ്ഡും സ്ഥലവുമാണ് സ്വകാര്യ വ്യക്തി കൈയേറാന്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌കൂളിനു വേണ്ടി നിര്‍മിച്ച ബസ് വെയിറ്റിങ് ഷെഡ് സാമൂഹ്യ വിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ അടച്ചു പൂട്ടുകയായിരുന്നു. വിവിധ സംഘടനകളുടേയും വ്യക്തികളുടേയും ശ്രമഫലമായാണ് ഈ വെയിറ്റിങ് ഷെഡ് ഇവിടെ സ്ഥാപിച്ചത്. തുടര്‍ന്ന് ഇത് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
ആദ്യമൊക്കെ അധികൃതര്‍ രാവിലെ തുറന്ന് കൊടുക്കുകയും വൈകീട്ട് അടക്കുകയും ചെയ്ത് പോന്നിരുന്നുവെങ്കിലും ക്രമേണ അത് തുറക്കാതെയായി. ഇപ്പോള്‍ കമ്പനികള്‍ക്ക് പരസ്യം പതിക്കാന്‍ മാത്രമായി കിടക്കുകയാണ് ഈ കാത്തിരിപ്പു കേന്ദ്രം. ഇതിനകത്ത് പലപ്പോഴും ഇഴജന്തുക്കളെ കാണാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതിനടുത്താണ് നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തു നില്‍ക്കുന്നത്.
ഒരു ബസിന്റെ വീതി മാത്രമാണ് ഈ ഭാഗത്തെ റോഡിനുള്ളത്. ഇരുവശത്തും ബസ് കാത്ത് നില്‍ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ റോഡില്‍ തന്നെയാണ് ബസ് കാത്ത് നില്‍ക്കുന്നത്.
റോഡിലെ അപകട സാധ്യത കണക്കിലെടുത്ത് മൂന്ന് സമയത്തായിട്ടാണ് സ്‌കൂള്‍ വിടുന്നതെങ്കിലും റോഡില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂള്‍ നില്‍ക്കുന്ന ഭാഗത്തും ഒരു വെയിറ്റിങ് ഷെഡ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് ഇല്ല. ഈ വെയിറ്റിങ് ഷെഡ് സ്‌കൂള്‍ അധികൃതര്‍ തന്നെ പൊളിച്ച് അവിടെ കുരിശുപള്ളി സ്ഥാപിക്കുകയായിരുന്നു. ഇതോടെ ഇരുവശത്തു നില്‍ക്കുന്ന കുട്ടികളും റോഡില്‍ തന്നെ ബസ് കാത്തു നില്‍ക്കേണ്ട ഗതികേടിലായി. മഴക്കാലത്ത് വിദ്യാര്‍ഥികളെല്ലാം മഴ നഞ്ഞാണ് ബസ് കാത്തു നില്‍ക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ തന്നെ വെയിറ്റിങ് ഷെഡ് പൊളിച്ച് കുരിശുപള്ളി സ്ഥാപിച്ചത് കുട്ടികളോട് കാണിക്കുന്ന ക്രൂരതയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
കുട്ടികളെ ഇറക്കാനും കൊണ്ടു പോകുവാനുമായി നൂറോളം വാഹനങ്ങളും സ്‌കൂള്‍ സമയത്ത് ഇവിടെ എത്താറുണ്ട് .
എത്രയും വേഗം ഈ സ്ഥലത്തെ റോഡിന് വീതി കൂട്ടി ഇരുവശത്തും വിദ്യാര്‍ഥികള്‍ക്ക് ബസ് കാത്തു നില്‍ക്കാനുള്ള സൗകര്യം സൃഷ്ടിക്കണമെന്നും കുട്ടികളുമായി വരുന്ന വാഹനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കയറി കുട്ടികളെ ഇറക്കാനും എടുക്കാനും വേണ്ട സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഉണ്ടാക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."