സി.ബി.എസ്.ഇ പ്ലസ് ടു ഫലം: 83.4 ശതാമാനം വിജയം, പെണ്‍കുട്ടികള്‍ തൂത്തുവാരി
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 83.4 ശതാമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുന്‍പില്‍.
98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആണ് .
ഡല്‍ഹി മേഖലയുടെ വിജയശതമാനം 91.87 % ആണ്. ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയത്. 499 മാര്‍ക്ക് ഇരുവരും കരസ്ഥമാക്കി.
ആകെ 12.05 ലക്ഷം പേരാണ് ഇത്തവണ സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ എഴുതിയത്.
പരീക്ഷയില്‍ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍ തൂത്തുവാരി. പരീക്ഷയെഴുതിയവരില്‍ 88.70 ശതമാനം പെണ്‍കുട്ടികളും വിജയം നേടി. ആണ്‍കുട്ടികളുടെ വിജയശതമാനം 79.40 ആണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയവരില്‍ 83.3 ശതമാനം പേരും വിജയം നേടിയിട്ടുണ്ട്.
സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത വിദേശ സ്‌കൂളുകളും ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."