HOME
DETAILS
MAL
വെന്റിലേറ്റര്‍ തികയാതെ വരും; മരണസംഖ്യ ഉയരാം: ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി
backup
September 10 2020 | 10:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാന്‍ ഇടയുണ്ടെന്നും മന്ത്രി പറഞ്ഞു.
എത്ര രോഗികള്‍ വന്നാലും റോഡില്‍ കിടക്കേണ്ട അവസ്ഥയുണ്ടാവരുത്. കോളനികളിലേക്ക് രോഗം വരാതിരിക്കാന്‍ എം.എല്‍.എമാര്‍ ജാഗ്രതയോടെ ഇടപെടണം. മതിയായ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ഇപ്പോള്‍ ഒരുക്കിയിട്ടുണ്ടെന്നും കെ.കെ ശൈലജ അറിയിച്ചു.
എറണാകുളം മെഡിക്കല്‍ കോളജിലെ 12 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."