2021ല്‍ ഒ.ബി.സിക്കാരുടെ പ്രത്യേക കണക്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി അസം സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പിന്നോക്ക വിഭാഗ (ഒ.ബി.സി)ക്കാരുടെ കണക്കെടുക്കുന്നു.
2021ലെ ജനസംഖ്യ സെന്‍സസിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സര്‍വേക്ക് നീക്കം നടത്തുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം അറിയിച്ചത്.
സെന്‍സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മിഷനര്‍ എന്നിവരുമായി രാജ്നാഥ് സിങ് ചര്‍ച്ച നടത്തി. മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ വിവരങ്ങള്‍ തയാറാക്കാനാണ് തീരുമാനം.
നിലവില്‍ ഏഴുമുതല്‍ എട്ടുവര്‍ഷം വരെ എടുത്തിട്ടാണ് നടപടികള്‍ പൂര്ത്തികരിക്കാറുള്ളത്.
വീടുകളുടെ കണക്കെടുപ്പിന് ഭൂപടങ്ങള്‍, ജിയോ റഫറന്‍സിങ് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. വിവര ശേഖരണത്തിനായി 25 ലക്ഷം പേരെ നിയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."