HOME
DETAILS
MAL
കമറുദ്ദീനെ അറസ്റ്റ് ചെയ്യണം നാഷണല്‍ യൂത്ത് ലീഗ്
backup
September 10 2020 | 19:09 PM
കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആരോപണവിധേയനായ മുസ്ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീനേയും കൂട്ടാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാഷനല്‍ യൂത്ത്ലീഗ് സംസ്ഥാന സമിതി ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റെ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്, ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, അഷ്റഫ് പുതുമ, ജെയിന് ജോസഫ്, നാസര്‍ കൂരാര, ഷാജി സമീര്‍, ഷംസീര്‍ കരുവന്തിരുത്തി, റയാന് പറക്കാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."