പ്രളയത്തില്‍നിന്ന് സുവര്‍ണ തീരമണഞ്ഞ് ശിവപ്രിയ
തിരുവനന്തപുരം: മഹാപ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്നായിരുന്നു ശിവപ്രിയ അന്തര്‍ ജില്ലാ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ജംപിങ് പിറ്റില്‍ ചാടാനിറങ്ങിയത്. പ്രളയ ദുരിതങ്ങളെല്ലാം മറന്നു ശിവപ്രിയ നേരെ ചാടിയത് പതിനാല് വര്‍ഷമായി തകരാതെ നില്‍ക്കുന്ന റെക്കോര്‍ഡിലേക്കായിരുന്നു. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ 5.14 മീറ്റര്‍ ദൂരം താണ്ടി നാട്ടിക ഫിഷറീസ് സ്‌കൂളിലെ ശിവപ്രിയ റെക്കോര്‍ഡിന് ഒപ്പമെത്തി. ഓഗസ്റ്റ് 15 ന് പ്രളയം കുത്തിയൊലിച്ചെത്തിയപ്പോള്‍ തൃശൂര്‍ പെരിങ്ങോട്ടുകര മുറ്റിച്ചൂരിലെ വീട്ടില്‍നിന്ന് പെയിന്റിങ് തൊഴിലാളിയായ സുധീരനും കുടുംബത്തിനും പലായനം ചെയ്യേണ്ടി വന്നു.
പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് ഹൈസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ശിവപ്രിയയുടെയും കുടുംബത്തിന്റെയും ജീവിതം. ദുരിതം പെയ്തിറങ്ങിയതോടെ പരിശീലനം മുടങ്ങി. അഞ്ച് ദിവസമാണ് ദുരതാശ്വാസ ക്യാംപില്‍ കഴിഞ്ഞത്. മീറ്റിന് എത്തുന്നതിന് രണ്ടു ദിവസം മുന്‍പാണ് ശിവപ്രിയയും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്. രണ്ടു ദിവസം മാത്രമായിരുന്നു പരിശീലനം. പ്രളയ ദുരിതങ്ങളെ മറികടന്നു ആദ്യ ചാട്ടത്തില്‍തന്നെ നിലവിലെ റെക്കോര്‍ഡായ 5.14 മീറ്റര്‍ ദൂരം കീഴടക്കി സ്വര്‍ണം ഉറപ്പിച്ചു. 2003 ല്‍ മരങ്ങാട്ടുപ്പിള്ളി ലേബര്‍ ഇന്ത്യാ പബ്ലിക് സ്‌കൂളിലെ നിക്‌സി ജോസഫ് കുറിച്ച ദൂരമാണ് ശിവപ്രിയയും സ്വന്തമാക്കിയത്. നാട്ടിക ഫിഷറീസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ പരിശീലകന്‍ കണ്ണന്റെ കീഴിലാണ് പരിശീലനം. സ്പ്രിന്ററായ ഒന്‍പതാം ക്ലാസുകാരിയെ ജംപിങ് പിറ്റിലേക്ക് വഴിതിരിച്ചു വിട്ടത് കണ്ണനാണ്. സബ്ജില്ലയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയത് മാത്രമായിരുന്നു ആകെ നേട്ടം. ഹൈജംപിലും ഹര്‍ഡില്‍സിലും 100 മീറ്ററിലും ശിവപ്രിയ മത്സരത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."