മത അധ്യാപകര്‍ സമൂഹത്തിന്റെ സമുദ്ധാരകര്‍: ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ മത കലാലയങ്ങള്‍ അടഞ്ഞ് കിടക്കുമ്പോഴും സമൂഹത്തിന്റെ സമുദ്ധാരണത്തിനായി കഠിനാധ്വാനം നടത്തുന്നവരാണ് നമ്മുടെ മതാധ്യാപകര്‍ എന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. എസ്.കെ.ജെ.എം.സി.സി മുഅല്ലിം ഡേ കാംപയിനിന്റെ സമാപന സംഗമ പ്രാര്‍ഥനാ സദസ്സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുഅല്ലിംകളുടെ സര്‍വതോന്മുഖ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് കൊടുക്കല്‍ സമുഹത്തിന്റെ ബാധ്യതയാണെന്നും ഇതിന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹപരമാണെന്നും അതിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് ശക്തി പകരണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വാക്കോട് മുഹിയിദ്ദീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍ മലപ്പുറം, എം.എ ചേളാരി പ്രസംഗിച്ചു. പ്രാരംഭ പ്രാര്‍ഥനയ്ക്ക് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും മുഅല്ലിം ഡേ കോഡിനേറ്റര്‍ അബ്ദുസ്സമദ് മുട്ടം നന്ദിയും പറഞ്ഞു. സമാപന പ്രാര്‍ഥനക്ക് മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."