HOME
DETAILS
MAL
വെള്ളത്തില്‍ ബാക്ടീരിയ: കോര്‍ട്ട് കോംപ്ലക്സിലെ കിണര്‍ ഉപയോഗശൂന്യമായി
backup
May 03 2019 | 04:05 AM
കൊയിലാണ്ടി: വെള്ളത്തില്‍ ബാക്ടീരിയയുടെ അളവ് വര്‍ധിച്ച് കോര്‍ട്ട് കോംപ്ലക്സിലെ കിണര്‍ വെള്ളം ഉപയോഗശൂന്യമായി.
തൊട്ടടുത്തുള്ള ട്രാഫിക് സ്റ്റേഷനിലെ ജീവനക്കാര്‍ പൈപ്പിലൂടെ വെള്ളമെടുത്തപ്പോഴാണ് നുരയും പതയും ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച് ഫലം വന്നപ്പോള്‍ ആണ് ബാക്ടീരിയയുടെ അളവ് വര്‍ധിച്ചതായി കണ്ടെത്തിയത്.
ഇതോടെ ട്രാഫിക്ക് സ്റ്റേഷനിലെ ജീവനക്കാര്‍ ദുരിതത്തിലായി. 40ഓളം ജീവനക്കാര്‍ പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റും ആശ്രയിച്ചിരുന്നത് ഈ കിണറിലെ വെള്ളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."