കുട്ടനാട്ടിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഒരു കോടി രൂപയുടെ നാശം
നൂറനാട് , എടപ്പോണ്‍ എഫ്.ഡബ്ല്യു സെന്റര്‍, ഹരിപ്പാട് റസ്റ്റ് ഹൗസ് എന്നീ കെട്ടിടങ്ങളേയും പ്രളയം ബാധിച്ചു
ആലപ്പുഴ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുളള കെട്ടിടങ്ങള്‍ക്ക് വ്യാപക നാശം. ഓഫിസുകള്‍ക്ക് കേടുപാട് സംഭവിച്ചെങ്കിലും പുതിയ ആലപ്പുഴയ്ക്കായി പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുടെ സാങ്കേതിക സംഘം പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണപ്രവര്ത്തനത്തിലാണ്.
പ്രളയം മൂലം കുട്ടനാട്ടിലുള്ള കെട്ടിടങ്ങള്‍ക്കാണ് കൂടുതല്‍ നാശം സംഭവിച്ചിരിക്കുന്നത്. ഒരു കോടിയുടെ നാശമാണ് താല്‍ക്കാലികമായി വിലയിരുത്തിയിരിക്കുന്നത്. ഹരിപ്പാട് സെക്ഷന്റെ കീഴില്‍ അഞ്ചും കായംകുളം സെക്ഷന്റെ കീഴില്‍ രണ്ടും വില്ലേജ് ഓഫീസുകള്‍ക്ക് കേടുപാടുണ്ടായി. 15ലക്ഷം രൂപയാണ് ഈ ഇനത്തില്‍ നഷ്ടം വിലയിരുത്തുന്നത്.
നൂറനാട് , എടപ്പോണ്‍ എഫ്.ഡബ്ല്യു സെന്റര്‍, ഹരിപ്പാട് റസ്റ്റ് ഹൗസ് എന്നീ കെട്ടിടങ്ങളേയും പ്രളയം ബാധിച്ചു. 20 ലക്ഷം രൂപയാണ് നഷ്ടം. കണ്ണമംഗലം വില്ലേജ് ഓഫിസിന് പൂര്‍ണമായും നഷ്ടം സംഭവിച്ചു.ചെങ്ങന്നൂരില്‍ ആറ് വില്ലേജ് ഓഫീസുകള്‍ക്കും കൂടി 15 ലക്ഷം രൂപയുടെ നഷ്ടമാണ് വകുപ്പ് വിലയിരുത്തുന്നത്. ഇതിനുപുറമേ ആലപ്പുഴ മെഡിക്കല്‍ കോളജിന് ഒരു കോടി രൂപയും ജനറല്‍ ആശുപത്രിക്ക് 60ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്.
360ലക്ഷം രൂപയുടെ നാശമാണ് താല്‍ക്കാലികമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപുകള്‍ക്കായി താല്‍ക്കാലിക ശുചിമുറികളും വകുപ്പ് ഈ കാലയളവില്‍ നിര്‍മിച്ചുനല്‍കി.എട്ട് കേന്ദ്രങ്ങളില്‍ ഇന്സിനിനേറ്ററും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."