മന്ത്രി വസതിയിലേക്ക് എം.എസ്.എഫ് മാർച്ച്; കെ.ടി ജലീൽ സാക്ഷര കേരളത്തിന് അപമാനം: പി.കെ നവാസ്
വളാഞ്ചേരി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സാക്ഷര കേരളത്തിന് അപമാനമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു.
എം.എസ്.എഫിന്റെ നേതൃത്വത്തിൽ കെ.ടി.ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് വളാഞ്ചേരിയിലെ മന്ത്രി വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലക്കും വിദ്യാർത്ഥി സമൂഹത്തിനും ബാധ്യതയായി മാറിയ മന്ത്രി കെ.ടി ജലീൽ അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന് നാണക്കേട് ഉണ്ടാക്കാതെ രാജിവെച്ച് ഒഴിയണെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ: ഒ.പി.റഊഫ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അശ്ഹർ പെരുമുക്ക് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുസ്‌ലിംലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, മണ്ഡലം ജനറൽ സെക്രട്ടറി ഫഹദ് കരേക്കാട്, ട്രഷറർ കെ.പി.അൻവർ സാദാത്ത്, എം.ഷമീർ എടയൂർ, ഭാരവാഹികളായ എൻ.കെ.റിയാസുദ്ധീൻ, ബാസിത്ത് എടച്ചലം, പി.ടി.റാഷിദ്, സഫ്‌വാൻ മാരാത്ത്, സൈൻ സഖാഫ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."