ആദര്‍ശ് ഫ്ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: മുംബൈയിലെ ആദര്‍ശ് ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
ഫ്‌ളാറ്റ് സമുച്ചയം ഒരാഴ്ചയ്ക്കുള്ളില്‍ സൈന്യം ഏറ്റെടുക്കണം. ഫ്‌ളാറ്റുകള്‍ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിക്ക് വിട്ടുനല്‍കരുതെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഏപ്രിലിലാണ് ബോംബെ ഹൈക്കോടതി ആദര്‍ശ് ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന് ഉത്തരവിട്ടത്.
രാഷ്ട്രീയ അഴിമതിയുടെ നേര്‍ സാക്ഷ്യമായ ഫ്ളാറ്റ് അര്‍ഹരല്ലാത്തവര്‍ക്ക് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു.
2013 ല്‍ നടന്ന ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണത്തില്‍ ആദര്‍ശ് സൊസൈറ്റിയിലെ 102 അംഗങ്ങളില്‍ 25 പേര്‍ അയോഗ്യരാണെന്ന് കണ്ടെത്തിയിരുന്നു
സൗത്ത് മുംബൈയിലെ കൊളാബയിലെ ആദര്‍ശ് ഫ്ളാറ്റ് കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ആശ്രിതര്‍ക്കും പരക്കേറ്റവര്‍ക്കുമായായിരുന്നു നിര്‍മിച്ചത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മൂന്ന് ബന്ധുക്കള്‍ക്കാണ് അനധികൃതമായി ഫ്ളാറ്റ് നല്‍കിയത്. ഇത് തെളിഞ്ഞതിന് പിന്നാലെ അശോക് ചവാന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."