കാടാച്ചിറയ്ക്കും വേണം കാത്തിരിക്കാനിടം
കാടാച്ചിറ: കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ പ്രധാന സ്ഥലമായ കാടാച്ചിറ ടൗണില്‍ കാത്തിരുപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കരെ ദുരിതത്തിലാക്കുന്നു. ഇരുഭാഗത്തേക്കും ഇവിടെ ബസ്
കാത്തിരിപ്പു കേന്ദ്രമില്ല. യാത്രക്കാര്‍ ബസ് സ്റ്റോപ്പിനടുത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്പിലുംവീടിന്റെ മുന്‍ഭാഗത്തും നില്‍ക്കേണ്ട അവസ്ഥയാണ്. ഇത് ഇവിടെ വ്യാപാരം നടത്തുന്നവര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാക്കുന്നുണ്ട്. മുന്‍പ് ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച
കാത്തിരുപ്പ് കേന്ദ്രമുണ്ടായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുകയായിരുന്നു. പിന്നീട് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കാന്‍ അധികൃതര്‍ തയാറായില്ല.
തലശേരി, കണ്ണുര്‍, കൂത്തുപറമ്പ്, മമ്മാക്കുന്ന് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളും ഓഫിസ് ജീവനക്കാരുമടക്കം നിരവധി ആളുകള്‍ കാത്തിരുപ്പ് കേന്ദ്രമില്ലാതെ പ്രയാസപ്പെടുകയാണ്.
പൊതുമേഖാലാ ബാങ്കുകളും, സ്കുളുകളും മറ്റുസ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ടൗണില്‍ കാത്തിരിപ്പ് കേന്ദം നിര്‍മിക്കാനാവശ്യമായ സ്ഥലസൗകര്യമില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."