HOME
DETAILS
MAL
പ്രളയം: വൈദ്യുതി ബില്‍ ജനുവരി 31നകം അടച്ചാല്‍ മതി
backup
September 01 2018 | 17:09 PM
തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെ പ്രളയബാധിത മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാനുള്ള തിയതി 2019 ജനുവരി 31 വരെ നീട്ടിനല്‍കി. ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നല്‍കാന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെയും സ്‌പെഷല്‍ ഓഫിസര്‍ റവന്യൂവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന റി കണക്ഷന്‍ ഫീസും സര്‍ചാര്‍ജും ഒഴിവാക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."