ഓഗസ്റ്റിലെ റേഷന്‍ എട്ടുവരെ വാങ്ങാം
തിരുവനന്തപുരം: പ്രളയബാധിതമേഖലയില്‍ ഇന്നലെവരെ സൗജന്യ റേഷന്‍ നല്‍കിയത് 11 ലക്ഷം കുടുംബങ്ങള്‍ക്ക്. ദുരിതബാധിതമേഖലയായ 11 ജില്ലകളിലെ 11,07,376 കുടുംബങ്ങള്‍ക്കാണ് സൗജന്യറേഷന് ലഭിച്ചത്. കഴിഞ്ഞ മാസം 20 മുതല്‍ ഇന്നലെ വൈകുന്നേരം ആറുവരെയുള്ള കണക്കാണിത്.
തൃശൂര്‍ ജില്ലയിലാണ് സൗജന്യറേഷന് ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത്. 2,62,038 കാര്‍ഡുകള്‍ക്കാണ് ഇവിടെ റേഷന്‍ നല്‍കിയത്. എറണാകുളം ജില്ലയില്‍ 1,84,123 കാര്‍ഡുകള്‍ക്ക് നല്കി. ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയിലാണ്. 1283. ആലപ്പുഴ (1,12,321), ഇടുക്കി (1,11,009), കോട്ടയം (1,19,093), കോഴിക്കോട് (82,940), മലപ്പുറം (21,783), പാലക്കാട് (25,471), പത്തനംതിട്ട (37,764), വയനാട് (1,49,551) എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ വിതരണം ചെയ്തത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ മാസം എട്ടുവരെ ഓഗസ്റ്റിലെ റേഷന്‍ വാങ്ങാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."