ആശുപത്രിയില്‍ സ്വപ്ന ഫോണ്‍ ഉപയോഗിച്ചു; മെഡിക്കല്‍ കോളജില്‍ അന്വേഷണം
അത്താണി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ചികിത്സയില്‍ കഴിഞ്ഞ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനം.
ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ഉന്നതനായ വ്യക്തിയുടെ ബന്ധുവിനെ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന.
സ്വപ്ന കഴിഞ്ഞിരുന്ന 16ാം വാര്‍ഡിലെ മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്കു കൈമാറും.
ആറു ദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സമയത്താണ് സ്വപ്ന ഫോണ്‍ വിളിച്ചതായി വിവരം ലഭിച്ചത്. അതേസമയം സ്വപ്ന ചികിത്സയില്‍ കഴിയുമ്പോള്‍ ഒരു ഫോണ്‍ വിളിയും നടത്തിയിട്ടില്ലെന്ന് നഴ്സുമാരും ജീവനക്കാരും മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വിശദീകരണം നല്കി.
കനത്ത സുരക്ഷയില്‍ അടച്ചിട്ട സെല്ലിലാണ് സ്വപ്ന കഴിഞ്ഞിരുന്നത്.
ഇവിടെ സദാസമയവും പൊലിസ് ഉണ്ടായിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."