HOME
DETAILS
MAL
വസ്ത്ര സംസ്കാരം തള്ളിക്കളയരുത്: എസ്.വൈ.എസ്
backup
May 04 2019 | 22:05 PM
കോഴിക്കോട്: മുസ്്ലിം ലോകത്ത് നാളിതുവരെ ഉയര്‍ന്നുവരാത്ത വസ്ത്ര സംസ്കാരം സംബന്ധിച്ച് തെറ്റായ വ്യാഖ്യാനവുമായി രംഗത്ത് വന്ന എം.ഇ.എസ് നിലപാട് ഇസ്്ലാമിക സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.
വേണ്ടതിലധികം വിമര്‍ശകരും ശത്രുക്കളും കളം നിറഞ്ഞുനില്ക്കെ സ്വയം അടിവാങ്ങാന്‍ വടി എടുത്തു കൊടുക്കുന്ന നടപടിയാണുണ്ടായത്. മത നിയമങ്ങള്‍ മതപണ്ഡിതര്‍ക്ക് വിട്ടുകൊടുക്കാനുള്ള പൊതുമാന്യത പാലിക്കാന്‍ സുമനസുകള്‍ക്ക് ബാധ്യത ഉണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."