HOME
DETAILS
MAL
ശുക്രനില്‍ ജീവന്റെ അടയാളങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍
backup
September 14 2020 | 19:09 PM
ന്യൂയോര്‍ക്ക്: ഭൂമിയുടെ അടുത്ത ഗ്രഹമായ ശുക്രനില്‍ ജീവന്റെ അടയാളങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയിലേതിനു സമാനമായി ഫോസ്ഫിന്‍ വാതകത്തിന്റെ സാന്നിധ്യം ശുക്രനില്‍ കണ്ടെത്തിയതോടെയാണ് ഈ നിഗമനത്തിലെത്തിയത്.
ശുക്രനില്‍ പകല്‍സമയത്ത് കൊടും ചൂടാണെന്നും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ് ഉള്ളതെന്നും മുമ്പ് വ്യക്തമായിരുന്നു. ഹവായിയിലെയും ചിലിയിലെയും ശാസ്ത്രജ്ഞര്‍ ശക്തിയേറിയ ടെലസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഭൂമിയില്‍ ജീവനുള്ളവ പുറന്തള്ളുന്ന ഫോസ്ഫിന്‍ വാതകത്തിന്റെ അടയാളങ്ങളാണ് അവിടെ കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."