യു.എസ് കോച്ച് ലൈംഗികചൂഷണത്തിനിരയാക്കിയത് 440 ആണ്‍കുട്ടികളെ; ശിക്ഷ 180 വര്‍ഷം തടവ്
വാഷിങ്ടണ്‍: യു.എസില്‍ 440 ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന് കോടതി 180 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 43കാരനായ ഗ്രെയിഗ് സ്റ്റീഫന്‍ 20 വര്‍ഷം കൊണ്ടാണ് ഇത്രയും കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചത്.
ഇരയായതില്‍ കൂടുതലും ഇയാളുടെ പരിശീലനത്തിലൂടെ ബാസ്‌ക്കറ്റ് ബോളില്‍ ഉന്നതിയിലെത്താമെന്നു ധരിച്ചു വന്നവരാണ്. പ്രതിയുടെ രണ്ടു വീടുകളും ഹോട്ടലുകളുമാണ് രതിവൈകൃതത്തിന് ഇയാള്‍ ഉപയോഗപ്പെടുത്തിയത്.
കുട്ടികള്‍ ഉറങ്ങുമ്പോഴും വിവസ്ത്രരായിരിക്കുമ്പോഴും ഇയാള്‍ അവരുടെ ഫോട്ടോകള്‍ പകര്‍ത്തുക പതിവായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അതു കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ലോറയിലെ അമച്വര്‍ അത്‌ലറ്റിക് യൂനിയന്‍ കോച്ചായ സ്റ്റീഫന്റെ ഭാര്യാസഹോദരനാണ് പൊലിസിനു വിവരം കൈമാറിയത്. ഭാര്യാസഹോദരന്‍, പ്രതിയുടെ വീട്ടില്‍ റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഒളിപ്പിച്ചുവച്ചത് കണ്ടെത്തി പരിശോധിച്ചപ്പോള്‍ ആയിരക്കണക്കിനു നഗ്നഫോട്ടോകളും വിഡിയോകളും 400 കുട്ടികളുടെ പേരുവിവരമടങ്ങിയ ഫയലും കണ്ടെത്തിയതോടെ പൊലിസില്‍ അറിയിക്കുകയായിരുന്നു.
പ്രതി കുട്ടികളിലേല്‍പിച്ച ആഘാതം കണക്കാക്കാനാവാത്തതാണെന്ന് ശിക്ഷ വിധിച്ച ജില്ലാ ജഡ്ജി സി.ജെ വില്ല്യംസ് പറഞ്ഞു.
പ്രതി സമൂഹത്തിനു ഭീഷണിയല്ലാത്തതിനാല്‍ ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചെങ്കിലും അയാള്‍ കുട്ടികളോട് ലൈംഗികാസക്തിയുള്ളയാളായതിനാല്‍ ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ലോറ ബാണ്‍സ്‌റ്റോമേഴ്‌സ് ടീമിന്റെ സ്ഥാപകരിലൊരാളായ പ്രതി താനില്ലാതായാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ നഷ്ടമാണുണ്ടാവുകയെന്ന് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പ്രതി ആ കുട്ടികളില്‍ അയാള്‍ക്കുണ്ടായിരുന്ന അധികാരത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യു.എസ് അറ്റോര്‍ണി മാര്‍ക്ക് ക്രിക്ക്‌ബോം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."