ഫോനി: ബംഗ്ലാദേശില്‍ 15 മരണം
ധാക്ക: ഇന്ത്യയിലെ ഒഡിഷയില്‍ സംഹാരം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് ബംഗ്ലാദേശിലും വലിയ നാശനഷ്ടമുണ്ടാക്കി. സര്‍ക്കാര്‍ മുന്‍കരുതലെടുത്തെങ്കിലും 15 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നോഖാലി ജില്ലയില്‍ രണ്ടുവയസ്സുകാരന് കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീടുകളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 36 ഗ്രാമങ്ങളില്‍ പ്രളയമുണ്ടായി.
മധ്യ ബംഗ്ലാദേശിലെ കിഷോര്‍ഗഞ്ച് ജില്ലയില്‍ ആറുപേര്‍ ഇടിമിന്നലേറ്റു മരിച്ചു. വെള്ളിയാഴ് ചഉച്ച മുതല്‍ രാജ്യത്ത് കനത്ത മഴയായിരുന്നു.
തകരകൊണ്ടു മറച്ച ഷെഡില്‍ കഴിയുകയായിരുന്ന വൃദ്ധയും പേരക്കുട്ടിയും ശനിയാഴ്ച പുലര്‍ച്ചെ ഷെഡിനു മേല്‍ മരം വീണ് മരിച്ചതായി ബാര്ഗുന ജില്ലാ ഡെപ്യൂട്ടി കമ്മിഷനര്‍ കബീര്‍ അഹ്മദ് പറഞ്ഞു. ഉത്തര കിഴക്കന്‍ ഭാഗത്ത് കരതൊട്ട ഫോനി പതിയെ ശക്തിക്ഷയിച്ച് പിന്‍വാങ്ങുകയായിരുന്നു.
ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം 16 ലക്ഷം പേരെ മുന്‍കരുതലെന്നോണം ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 4,000 അഭയകേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചത്. കാറ്റിന് ശക്തി കുറഞ്ഞതോടെ വലിയൊരു പേടി ഇല്ലാതായതായി ബംഗ്ലാദേശ് കാലാവസ്ഥാവകുപ്പ് ഡയരക്ടര്‍ ശംസുദ്ദീന്‍ അഹ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."