ഡാമുകള്‍ തുറന്നത് മുന്നറിയിപ്പോടെ: മന്ത്രി മണി
കാസര്‍കോട്: സംസ്ഥാനത്തെ ഡാമുകളെല്ലാം തുറന്നത് മുന്നറിയിപ്പോടെയാണെന്നും ഇതുസംബന്ധിച്ചുനടക്കുന്ന ആരോപണങ്ങണ്ടള്‍ അടിസ്ഥാനരഹിതമാണെന്നും വൈദ്യുതി മന്ത്രി എം.എം മണി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതിനെതിരേ വയനാട് ജില്ലാ കലക്ടര്‍ നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയായ രീതിയല്ല. പ്രതിപക്ഷ നേതാവ് പ്രളയക്കെടുതികളുടെ പേരില്‍ സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും കഴമ്പില്ലാത്തതാണ്. അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്. പ്രളയത്തെ തുടര്‍ന്നു കേരളത്തിലെ വൈദ്യുതിമേഖലക്ക് സംഭവിച്ചത് 820 കോടി രൂപയുടെ നഷ്ടമാണ്. 25 ലക്ഷം വൈദ്യുതിപോസ്റ്റുകളാണ് തകര്‍ന്നത്. വൈദ്യുതി മേഖലയിലെ അറ്റകുറ്റപ്പണിക്കായി കേരളത്തിലെ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ജീവനക്കാരും സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്.
വൈദ്യുതി ബോര്‍ഡിനു വിലമതിക്കാനാകാത്ത സേവനമാണ് ഇവര്‍ നല്‍കുന്നത്. എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."