വാടകെകട്ടിടത്തില്‍ വീര്‍പ്പുമുട്ടി ബത്തേരി സബ് രജിസ്ട്രാര്‍ ഓഫീസ്
സുല്‍ത്താന്‍ ബത്തേരി: 1968 മുതല്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബത്തേരി സബ് രജിസ്ട്രാര്‍ ഓഫിസ് സ്വന്തം കെട്ടിടത്തിലേക്ക് മാറാന്‍ നടപടിയായില്ല.
സ്വന്തമായി കെട്ടിടമായിട്ടും നിസാര കാരണങ്ങളാലാണ് ഇപ്പോഴും വാടക കെട്ടിടത്തില്‍ തുടരുന്നത്. 48 വര്‍ഷം മുന്‍പാണ് സ്ഥല പരിമിതിയുള്ള ഈ കെട്ടിടത്തില്‍ രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ബത്തേരി, നൂല്‍പ്പുഴ, അമ്പലവയല്‍, തോമാട്ടുചാല്‍, നെന്‍മേനി, കുപ്പാടി, കിടങ്ങനാട് തുടങ്ങിയ വില്ലേജുകളില്‍പെടുന്ന മുഴുവന്‍ രജിസ്‌ട്രേഷനും ബത്തേരി സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പരിധിയില്‍ പെട്ടതാണ്. ഈ വില്ലേജുകളില്‍ നിന്നായി സ്ഥലം രജിസ്‌ട്രേഷന്‍, കുടിക്കടം, ആധാരപകര്‍പ്പുകള്‍, മാരേജ് രജിസ്‌ട്രേഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി അഞ്ഞൂറില്‍ അധികം ആളുകളാണ് എത്തുന്നത്.
എന്നാല്‍ ജനങ്ങള്‍ക്ക് നിന്ന് തിരിയാനോ ഉദ്യോഗസ്ഥര്‍ക്ക് ഇരുന്ന് ജോലി ചെയ്യാനോ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് വാടക കെട്ടിടത്തില്‍.
കൂടാതെ കെട്ടുകണക്കിന് ഫയലുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ വരാന്തയിലും മറ്റും കൂട്ടിയിട്ടിരിക്കുകയാണ്. ഒടുവില്‍ ബത്തേരി പോലിസ് സ്‌റ്റേഷന്‍ റോഡിലുള്ള സ്വന്തം സ്ഥലത്ത് കെട്ടിടത്തിന്റെ പണി ആരംഭിച്ചു.
രജിസ്ട്രഷന്‍ വകുപ്പിന്റെ നൂറ്റി അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ നിന്ന് ഒരു കോടിയില്‍പരം രൂപ ചെലവഴിച്ചാണ് അഞ്ചുമാസം മുന്‍പ് പണി പൂര്‍ത്തീകരിച്ചത്.
ചുറ്റുമതില്‍ പൂര്‍ണമായി ഇല്ലാത്തതു കൊണ്ടും കാറ്റില്‍ മരം വീണ് കെട്ടിടത്തിന്റെ മേല്‍കൂരയിലെ ഓടുകള്‍ തകര്‍ന്നതിനാലും രജിസ്‌ട്രേഷന്‍ വകുപ്പ് കെട്ടിടം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കെട്ടിടം അനാഥമായി കിടന്നാല്‍ ഏറെ താമസിയാതെ ഈ കെട്ടിടവും സാമൂഹ്യ വിരുദ്ധരുടെ താവളമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."