സ്വകാര്യവ്യക്തിയുടെ ബേക്കറി ഉല്പന്ന നിര്‍മാണ കേന്ദ്രത്തിന് അജ്ഞാതര്‍ തീയിട്ടു
സുല്‍ത്താന്‍ ബത്തേരി: സ്വാകാര്യവ്യക്തിയുടെ ബേക്കറി ഉല്പന്ന നിര്‍മാണ കേന്ദ്രത്തിന് അജ്ഞാതര്‍ തീയിട്ടു.
ബീനാച്ചി മാനന്തവാടി റോഡില്‍ പ്രവര്‍ത്തിക്കുന്ന പറമ്പത്ത് മനാഫിന്റെ ബേക്കറി ഉല്പന്ന നിര്‍മാണ കേന്ദ്രത്തിലെ അടുക്കളയാണ് ഇന്നലെ കഴിഞ്ഞ രാത്രി തീയിട്ടു നശിപ്പിച്ചത്.
കേന്ദ്രത്തിന് മുന്നൂറ് മീറ്റര്‍ മാറിയുള്ള ഇയാളുടെ വീടിന് നേരെയും അജ്ഞാതരുടെ ആക്രമണമുണ്ടായി. വീടിന്റെ ചുമരുകളില്‍ കരി ഓയില്‍ ഒഴിച്ചിട്ടുണ്ട്. കൂടാതെ ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്തു. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ കത്തിക്കാനും ശ്രമം നടന്നിട്ടുണ്ട്.
സംഘം പെട്രോള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന കുപ്പി വീട്ടുമുറ്റത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജനല്‍ചില്ല് തകര്‍ന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കരി ഓയില്‍ ഒഴിച്ചതും മറ്റും ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് ബേക്കറി നിര്‍മാണ കേന്ദ്രത്തില്‍ താമസിക്കുന്ന തൊഴിലാളിയെ ഫോണില്‍ ബന്ധപെട്ട് തൊഴിലാളി പുറത്തിറങ്ങിയപ്പോഴാണ് അടുക്കളയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."