ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ജില്ലയിലെ സ്വകാര്യ ബസുകള്‍
കോട്ടയം: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങുമായി കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത്.
ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുമായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ അസോസിയേഷന്റെ 70പതിനായിരത്തോളം ബസുകള്‍ നാളെ കാരുണ്യയാത്ര നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കാതെ യാത്രക്കാരില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ള ചെറിയതുകകള്‍ സ്വീകരിക്കും. സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ തിങ്കളാഴ്ച സ്വാകാര്യ ബസുകളില്‍ കാരുണ്യയാത്ര ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മോട്ടാര്‍ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയന്‍ കണ്‍വീനറും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ പി.ജെ വര്‍ഗ്ഗീസ്, ബി.എം.എസ് ജില്ലാ സെക്രട്ടറി ടി.എം നളിനാക്ഷന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കുഞ്ഞ് ഇല്ലംപള്ളി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ശേഖരന്‍, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ്, പ്രിന്‍സ് അലക്‌സ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."