HOME
DETAILS
MAL
പട്ടിയെ തല്ലുന്നതു പോലെ തല്ലും; തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഭീഷണി
backup
May 05 2019 | 21:05 PM
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെ ഭീഷണിയുമായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും നിലവില്‍ ബി.ജെ.പി ഗട്ടാല്‍ സ്ഥാനാര്‍ഥിയുമായ ഭാരതി ഘോഷ്.
ആരെയെങ്കിലും ഭയപ്പെടുത്താന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ വീട്ടില്‍ നിന്നിറക്കി പട്ടിയെ പോലെ തല്ലുമെന്നാണ് ഭാരതി ഘോഷ് പറഞ്ഞത്. ഭാരതി ഘോഷിന്റെ പ്രസ്താവനക്കെതിരെ മമതാ ബാനര്‍ജി തന്നെ രംഗത്തെത്തി. ലക്ഷ്മണ രേഖ കടക്കരുതെന്നും താങ്കള്‍ക്കെതിരെ സംസാരിപ്പിക്കാന്‍ എന്റെ വാ തുറപ്പിക്കരുതെന്നുമായിരുന്നു മമതാ ബാനര്‍ജി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."