പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുങ്ങുന്നു
റീബില്‍ഡ് കേരളയിലെ സാങ്കേതിക സഹായത്തിന് നിയമനങ്ങള്‍ നടത്തും
തിരുവനന്തപുരം: കേരള പുനര്‍നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ (ആര്.കെ.ഐ) പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് വീണ്ടും കളമൊരുങ്ങുന്നു. ആര്.കെ.ഐയിലെ പ്രധാന വകുപ്പ് സെക്രട്ടറിമാര്‍ക്ക് സാങ്കേതിക പിന്തുണ നല്കാന് നിയമനം നടത്തണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ ശമ്പളത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചത്.
സെക്രട്ടറിമാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആര്.കെ.ഐയുടെ ഉന്നതാധികാര സമിതി നിയമനം നടത്താന്‍ അനുകൂല തീരുമാനമെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) വഴി ജീവനക്കാരെ നിയമിക്കാനാണ് അനുമതി നല്‍കിയത്. പ്രവൃത്തികള്‍ക്ക് അനുമതി ലഭിക്കുന്നതു മുതല്‍ രണ്ടു വര്‍ഷത്തേക്ക് സാങ്കേതിക സഹായത്തിനാണ് പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."