കൊവിഡ് പ്രതിസന്ധിയിലും സ്വാശ്രയ കോളജുകള്‍ അമിത ഫീസ് ഈടാക്കുന്നു
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ വിദ്യാര്‍ഥികളില്‍ നിന്ന് സ്വാശ്രയ കോളജുകള്‍ അമിത ഫീസ് ഈടാക്കുന്നു. ട്യൂഷന് ഫീസിനു പുറമെ സ്പെഷ്യല്‍ ഫീസ് ഇനത്തിലും വന്‍ തുകയാണ് ആവശ്യപ്പെടുന്നത്. ഫീസടയ്ക്കാത്ത കുട്ടികളുടെ ഹാജര്‍ വെട്ടിക്കുറയ്ക്കുന്നതായും സര്‍വകലാശാലകള്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളജുകളെല്ലാം അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളോ ലബോറട്ടറി സംവിധാനങ്ങളോ ഉപയോഗിക്കുന്നില്ല. കൂടാതെ സാംസ്കാരിക പരിപാടികളോ ഫെസ്റ്റിവലുകളോ നടക്കുന്നില്ല. സെമിനാറുകള്‍ മാറി വെബിനാറുകളായപ്പോള്‍ ഓഡിറ്റോറിയങ്ങളും ശൂന്യമാണ്. അധ്യാപനവും ഓണ്‍ലൈനായി. എന്നാല്‍ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ കഴിഞ്ഞ വര്ഷത്തിലേതിനെക്കാള് ഫീസ് കൊവിഡ് പ്രതിസന്ധിക്കിടയിലും ഈടാക്കുന്നതായാണ് ആരോപണം. എത്രയും വേഗം ഫീസ് വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടാന്‍ തയാറാവണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."