HOME
DETAILS
MAL
കള്ളവോട്ട്: മൂന്നുപേര്‍ക്കെതിരേ കേസെടുത്തു
backup
May 06 2019 | 18:05 PM
പഴയങ്ങാടി (കണ്ണൂര്‍): കള്ളവോട്ടുമായി ബന്ധപ്പെട്ട് മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പഴയങ്ങാടി പൊലിസ് കേസെടുത്തു.
പുതിയങ്ങാടിയിലെ എസ്.വി മുഹമ്മദ് ഫായിസ്, കെ.എം അബ്ദുസമദ്, കെ.എം മുഹമ്മദ് എന്നിവര്‍ക്കെതിരേയാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാനിയമം 171 സി, ഡി, എഫ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വോട്ടെടുപ്പിന് ശേഷം ഗള്‍ഫില്‍ പോയ അബ്ദുല്‍ സമദിനെതിരേ കലക്ടര്‍ അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടു.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ മാടായി പഞ്ചായത്തില്‍പ്പെട്ട പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ 69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന സി.പി.എമ്മിന്റെ പരാതിയില്‍ കാസര്‍കോട് കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."