ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗാന്ധിനഗര്‍(കോട്ടയം): 108 ആംബലുന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച കൊവിഡ് രോഗിയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പന്തളം സ്വദേശിനിയായ 19 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാണ് സംഭവം. പേ വാര്‍ഡിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇതിന്റെ എതിര്‍വശത്തെ മുറിയിലാണ് സഹായത്തിന് എത്തിയ മാതാവും താമസിക്കുന്നത്. ഉച്ചയോടെ മാതാവ് കഴുകിയ വസ്ത്രം ഉണക്കുന്നതിനായി മുറിക്ക് പുറത്ത് പോയി. ഇതിനിടയില്‍ പെണ്‍കുട്ടി വാതില്‍ അകത്തു നിന്ന് അടയ്ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇവര്‍ ഉടന്‍ തന്നെ കതകില്‍ മുട്ടിയെങ്കിലും തുറന്നില്ല.
തുടര്‍ന്ന് നഴ്സിങ് ഓഫിസറെ വിവരം അറിയിച്ചു. ഇവര്‍ എത്തി വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. പിന്നീട് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രണ്ട് തോര്‍ത്തുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ ചുറ്റിയ ശേഷം ടേബിളിന്റെ മുകളില്‍ കയറി ഫാനില്‍ കെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരി തോര്‍ത്ത് അറുത്ത് മാറ്റി പെണ്‍കുട്ടിയെ രക്ഷപ്പെടുടത്തുകയായിരുന്നു. പിന്നീട് സൈകാ ട്രിവിഭാഗം ഡോക്ടര്‍മാരെത്തി വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി. ആംബുലന്‍സില്‍ വെച്ചുണ്ടായ ഡ്രൈവറുടെ പീഡനവും കൊവിഡ് രോഗവും മൂലമുണ്ടായ മാനസിക
സംഘര്‍ഷകമാകാം ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആശുപത്രിയില്‍ എത്തിയ ശേഷം ആദ്യ തവണ എടുത്ത സ്രവ പരിശോധനാ ഫലവും പോസീറ്റീവ് ആയിരുന്നു. അടുത്ത പരിശോധനയ്ക്കായി ഇന്നലെ സ്രവം എടുക്കാനിരിക്കവേയാണ് ആത്മഹത്യ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."