HOME
DETAILS
MAL
പരുക്ക്; കേദാര്‍ ജാദവിന് സീസണ് നഷ്ടമാകും
backup
May 06 2019 | 18:05 PM
മൊഹാലി: പ്ലേഓഫില്‍ മരണപ്പോരിന് ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടി. സൂപ്പര്‍ താരം കേദാര്‍ ജാദവിന് പരുക്കേറ്റതാണ് ചെന്നൈക്ക് തിരിച്ചടിയായത്. ഞായറാഴ്ച മൊഹാലിയില്‍ നടന്ന അവസാന ലീഗ് മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരേ കളിക്കുന്നതിനിടെയാണ് ജാദവിനു പരുക്കേറ്റത്. ഓവര്‍ ത്രോ തടുക്കുന്നതിനായി ഡൈവ് ചെയ്തപ്പോള്‍ താരത്തിന്റെ ഇടതു തോളിനു പരുക്കേല്‍ക്കുകയായിരുന്നു. തോളിനു കടുത്ത വേദനയനുഭവപ്പെട്ട ജാദവ് വിദഗ്ധ പരിശോധനയ്ക്കു വിധേയനാവുമെന്ന് സി.എസ്.കെ കോച്ച് സ്റ്റീഫന്‍ ഫ്ളെമിങ് അറിയിച്ചു. ഉടന്‍ പരുക്ക് ഭേദമായിട്ടില്ലെങ്കില്‍ ഒരു പക്ഷെ ജാദവിന്റെ ലോകകപ്പ് സ്വപ്നങ്ങളും തുലാസിലാകും. ഇന്ത്യന്‍ നിരയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന താരമാണ് കേദാര്‍ ജാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."