എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്റെ പെരുമ ഇന്ത്യയ്ക്ക് പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മാപ്പിളപ്പാട്ട് ചരിത്രത്തില്‍ കാലഘട്ടം അടയാളപ്പെടുത്തിയ ഗായകന്‍'
മലപ്പുറം: മാപ്പിളപ്പാട്ടിന്റെയും അതിന്റെ ഇമ്പമാര്‍ന്ന ഇശല്‍ പ്രവാഹത്തിന്റെയും ചരിത്രത്തില്‍ ഉജ്ജ്വലമായ ഒരു കാലഘട്ടം അടയാളപ്പെടുത്തിയ പ്രമുഖ ഗായകനാണ് എരഞ്ഞോളി മൂസയെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാരമ്പര്യത്തിന്റെ അടിസ്ഥാനങ്ങളില്‍ ഉറച്ചു നിന്ന് കൊണ്ട് തന്നെ വിപുലമായ ഒരു ലോകത്തേക്ക് അദ്ദേഹം ശ്രുതി പടര്‍ത്തി പഴമയെയും പുതുമയെയും അതിലൂടെ സമന്വയിപ്പിച്ചുവെന്നും സമദാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."