HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്ന പരീക്ഷകള്‍ക്ക് പിന്നീട് അവസരം നല്‍കണമെന്ന് ഹരജി
backup
September 18 2020 | 03:09 AM
കൊച്ചി: പതിനട്ട് കേന്ദ്ര സര്‍വകലാശകളിലേക്കും ഐസറിലേക്കും പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലേക്കും ഒരേ ദിവസം പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്ന പരീക്ഷക്ക് പിന്നീട് അവസരം നല്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ചു തീര്‍പ്പാക്കണമെന്നു ഹൈക്കോടതി.
വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജുവും എന്നിവരുള്‍പ്പെടെ അഡ്വ. ഹാരിസ് ബീരാന് മുഖേന നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്. എം.പിമാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വിസി മാര്‍ക്കും കത്തെഴുതിയിട്ടും വിദ്യാര്‍ഥികളും സംഘടനകളും നിവേദനം നല്‍കിയിട്ടും പരീക്ഷകള്‍ മാറ്റാനോ മറ്റു വഴികളിലൂടെ പ്രശ്ന പരിഹാരത്തിനോ സര്‍വകലാശാല തയാറാവാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."