സിറിയന്‍ വ്യോമതാവളത്തില്‍ സ്‌ഫോടന പരമ്പര
ദമസ്‌കസ്: സിറിയയിലെ സര്‍ക്കാര്‍ വ്യോമതാവളത്തില്‍ വന്‍ സ്‌ഫോടനം. തലസ്ഥാനമായ ദമസ്‌കസിനടുത്ത് മസ്സ വിമാനത്താവളത്തിലാണു സ്‌ഫോടന പരമ്പരയുണ്ടായത്. ആളപായവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇസ്‌റാഈല്‍ ആക്രമണത്തിലാണു സ്‌ഫോടനമുണ്ടായതെന്നു പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം സിറിയ നിഷേധിച്ചു. വൈദ്യുതി തകരാറാണു സ്‌ഫോടനത്തിനിടയാക്കിയതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി സന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ വ്യോമസേനാ ഇന്റലിജന്‍സിന്റെ താവളമാണ് മസ്സ വിമാനത്താവളം. ഇവിടെ കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സിന്റെ റാമി അബ്ദുല്‍ റഹ്മാനാണ് ഗോലാന്‍ കുന്നുകളില്‍നിന്ന് സൈനിക താവളത്തിനുനേരെ ഇസ്‌റാഈല്‍ ആക്രമണമുണ്ടായതായി ആദ്യം വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."