HOME
DETAILS

റമദാന്‍: സഊദിയും യു.എ.ഇയും തടവുകാരെ മോചിപ്പിക്കുന്നു

  
backup
May 07 2019 | 05:05 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%87%e0%b4%af%e0%b5%81%e0%b4%82

 


റിയാദ്: വിശുദ്ധ റമദാന്‍ പ്രമാണിച്ച് വിവിധ കേസുകളില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നവരെ ശിക്ഷയൊഴിവാക്കി പുറത്തിറക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും യു. എ.ഇ ഭരണാധികാരി പ്രസിഡന്റ് ശൈഖ് ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളും ഉത്തരവിറക്കി. സഊദിയിലെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന ഗുരുതരമായ കുറ്റങ്ങള്‍ക്കൊഴിച്ചുള്ള ജയില്‍ പുള്ളികളെയാണ് മോചിപ്പിക്കുന്നത്. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഊദിയില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയായതിനു ശേഷവും പിഴ അടയ്ക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ജയിലുകളില്‍ തുടരേണ്ടിവരുന്ന വിദേശികള്‍ക്കും രാജകാരുണ്യം വഴി മോചനം ലഭിക്കും.


അഞ്ചു ലക്ഷം റിയാല്‍ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിര്‍ദേശം. അഞ്ച് ലക്ഷം റിയാലില്‍ അധികം പിഴ ഒടുക്കാന്‍ വിധിക്കപ്പെട്ട പ്രതികള്‍ക്ക് ഇത്രയും കൂടുതല്‍ തുക നല്‍കാന്‍ സാധ്യമല്ലെന്ന് സ്ഥിരീകരിക്കപ്പെടുന്ന പക്ഷം ഇവരുടെ കേസുകള്‍ പ്രത്യേക കോടതികള്‍ക്ക് കൈമാറും. പിഴ ശിക്ഷയ്ക്കു പകരം ജയില്‍വാസമാക്കി മാറ്റും. തുടര്‍ന്ന് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതികളെ സഊദിയില്‍നിന്ന് നാടുകടത്തും. എന്നാല്‍ കുട്ടികളെ പീഡിപ്പിച്ച കേസുകള്‍ ഉള്‍പ്പെടെ 29 കേസുകളിലെ പ്രതികള്‍ക്ക് ഇളവു ലഭിക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി.
രാജ്യദ്രോഹം, കൊലപാതകം, മാരണവും മന്ത്രവാദവും, മനുഷ്യക്കടത്ത്, ദൈവനിന്ദ, ഖുര്‍ആനിനെ അവമതിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, ആയുധക്കടത്ത് കേസുകളിലും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും പ്രേരിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്കും രാജകാരുണ്യം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എയഇയില്‍ 3005 തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുമാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago